Connect with us

കേരളം

സൗഹൃദ ദിനത്തിൽ മലയാള മനോരമയ്ക്ക് ആശംസകളുമായി മാതൃഭൂമി

Published

on

WhatsApp Image 2021 08 01 at 1.19.55 PM

സൗഹൃദ ദിനത്തിൽ മലയാള മനോരമ ദിനപത്രത്തിന് സൗഹൃദ ദിനാശംസകള്‍ നേര്‍ന്ന് മാതൃഭൂമി ദിനപത്രം. മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെയാണ് മനോരമക്ക് സൗഹൃദ ദിനാശംസകള്‍ നേര്‍ന്നിട്ടുള്ളത്.പ്രിയപ്പെട്ട മനോരമയ്ക്ക് സ്‌നേഹം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍ എന്നാണ് എഴുതിയിരിക്കുന്നത്. സൗഹൃദ ദിനത്തില്‍ ആളുകള്‍ പരസ്പരം സൗഹൃദ ദിനം ആശംസിക്കുന്ന അവസരത്തിലാണ് മലയാളത്തിലെ മുഖ്യധാര പത്രങ്ങളും ചര്‍ച്ചയായി മാറിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് മാതൃഭൂമിയുടെ ആദ്യ പേജ് പങ്കുവെച്ചിരിക്കുന്നത്. ഈ സൗഹൃദ ദിനത്തിലെങ്കിലും മാതൃഭൂമിയും മനോരമയും ഒന്നായി എന്നാണ് ചിലരുടെ കമന്റുകള്‍. ഈ ആശംസയില്‍ ഒരു നിഗൂഢ പ്രണയം അടങ്ങിയിരിക്കുന്നുവെന്നും ചിലര്‍ പറയുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ദിനപത്രമാണ് മനോരമ. രണ്ടം സ്ഥാനത്ത് മാതൃഭൂമിയാണ്.

സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി ഉത്തരകേരളത്തിലെ കോഴിക്കോട്ട് 1923 മാര്‍ച്ച്‌ 18-ന് ജന്മമെടുത്ത പത്രമാണ് മാതൃഭൂമി. സ്വാതന്ത്ര്യസമരസേനാനികളില്‍ പ്രമുഖനായ കെ.പി. കേശവമേനോന്‍ ആയിരുന്നു ആദ്യ പത്രാധിപര്‍. കോട്ടയം സി.എം.എസ് ഹൈസ്‌കൂളില്‍ അസിസ്റ്റന്റ് മലയാളം മുന്‍ഷിയായി പ്രവര്‍ത്തിച്ചിരുന്ന കണ്ടത്തില്‍ വറുഗീസ് മാപ്പിളയാണ് മലയാള മനോരമ ദിനപത്രത്തിന്റെ സ്ഥാപകന്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version