Connect with us

കേരളം

കൊണ്ടോട്ടിയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം

Published

on

മലപ്പുറം കൊണ്ടോട്ടി നഗരത്തില്‍ ബൈപ്പാസിനരികെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് അപകടം. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. ഹോട്ടലിന്റെ അടുക്കള ഭാഗത്താണ് തീപര്‍ന്നത്. ഗ്യാസ് സിലിണ്ടറുകള്‍ക്കും എണ്ണ ടിന്നുകള്‍ക്കും തീപ്പിടിച്ചതോടെ ബഹുനില കെട്ടിടം മുഴുവന്‍ തീ വിഴുങ്ങിയ അവസ്ഥയിലായി.

ഹോട്ടല്‍ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും ഇറങ്ങി ഓടിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. മലപ്പുറത്ത് നിന്ന് അഗ്നി ശമന സേനയാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. മീഞ്ചന്തയില്‍ നിന്നും മഞ്ചേരിയില്‍ നിന്നും അഗ്‌നരി രക്ഷാ യൂണിറ്റുകളും സ്ഥലത്തെത്തി. എന്നാല്‍ തീ നിയന്ത്രണ വിധേയമാകാതിരുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അഗ്നിശമന യന്ത്രവും രക്ഷാപ്രവര്‍ത്തനത്തിന് എത്തി. ഈ യന്ത്രം എത്തിയതോടെയാണ് തീ നിയന്ത്രണ വിധേയമാകാന്‍ സാധിച്ചത്.

ഹോട്ടല്‍ കെട്ടിടത്തോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച് ഡി എഫ് സി ബാങ്കിലേക്ക് തീ പടരാതിരുന്നതും ആശ്വാസമായി. എട്ട് യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയത്. വെള്ളം തീര്‍ന്നതോടെ ടാങ്കര്‍ ലോറിയിലും വെള്ളം എത്തിച്ചു. ഒന്നര മണിക്കൂര്‍ നേരെത്തെ കഠിന പ്രയത്നത്തിനൊടുവിലാണ് തീര്‍ പൂര്‍ണമായും നിയന്ത്രണ വിധേയമായത്. നാശനഷ്ടത്തിന്റെ കണക്ക് വ്യക്തമായിട്ടില്ലെന്ന് ഹോട്ടലുടമ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version