Connect with us

കേരളം

കുർബാന തർക്കം: വൈദികനെതിരെ വാട്​സ്​ ആപ്പിൽ കൊലവിളി; പൊലീസിൽ പരാതി നൽകി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന അർപ്പണ രീതിയുമായി ബന്ധപ്പെട്ട തർക്കം നടക്കുന്നതിനിടെ അതിരൂപതക്കു കീഴിലുള്ള വൈദികനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കൊലവിളി നടത്തിയതായി പരാതി. ജനാഭിമുഖ കുർബാനയെ പിന്തുണക്കുന്ന വൈദികരിൽപെട്ട ചുണങ്ങംവേലി സെന്‍റ്​ ജോസഫ്സ് പള്ളിയിലെ സഹവികാരി ഫാ. ബിനോയ് പണാട്ടിനെതിരെ സിനഡ് കുർബാന അനുകൂലിയായ പി.കെ. കുര്യാക്കോസ് കൊലവിളി നടത്തിയതായാണ് പരാതി. ഇതുസംബന്ധിച്ച് അദ്ദേഹം എടത്തല പൊലീസിൽ പരാതി നൽകി.

വാട്സ്​ആപ്​ ഗ്രൂപ്പുകളിലൂടെ ചിത്രം പ്രചരിപ്പിച്ച്​ ഇയാളെ നോട്ടമിടണമെന്നും ആക്രമിക്കണമെന്നും പി.കെ. കുര്യാക്കോസ് ആഹ്വാനം ചെയ്തതായി വൈദികന്‍റെ പരാതിയിൽ പറയുന്നു. കുർബാനയുമായി ബന്ധപ്പെട്ട് കോടതിയിൽ വിചാരണയിലിരിക്കുന്ന കേസിന്റെ വിധി തങ്ങൾക്ക്​ അനുകൂലമായി വരുമെന്നും വന്നാലുടൻ കേസിൽ കക്ഷിയായ തന്നെ പോലുള്ള വൈദികരെ തെരുവിലിട്ട് കൈകാര്യം ചെയ്യണമെന്നും ഇയാൾ പറയുന്നതായി പരാതിയിലുണ്ട്. വൈദികന്‍റെ ചിത്രവും ശബ്ദസന്ദേശവും ഉൾപ്പെടെയാണ് പ്രചരിക്കപ്പെടുന്നത്. ജീവന് സംരക്ഷണം നൽകണമെന്നും ഫാ. ബിനോയ് പരാതിയിൽ ആവശ്യപ്പെട്ടു.

വൈദികരെയും അൽമായരെയും ഭീഷണിപ്പെടുത്തിയും സമൂഹമാധ്യമങ്ങളില്‍ താറടിച്ചുകാണിച്ചും ലക്ഷ്യത്തിലെത്തിച്ചേരുമെന്ന സിനഡന്​ അനുകൂലികളുടെ മോഹം മലർപൊടിക്കാരന്‍റെ സ്വപ്നമാണെന്നു അതിരൂപത സംരക്ഷണ സമിതി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version