നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്.അടുത്തിടെ ഹൃദ്രോഗത്തിന് ആന്‍ജിയോ ഗ്രാം ചികിത്സ നടത്തി ആരോഗ്യനില വീണ്ടെടുത്തിരുന്നു. പിന്നീട് വീണ്ടും രോഗം വഷളാവുകയായിരുന്നു. എഴുനൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 40 ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്.പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ അസിസ്റ്റന്റായ സിനിമാ മേഖലയില്‍ എത്തിയ മനോബാല 1982 ല്‍ ‘ആഗയാ ഗംഗ’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊര്‍കാവലന്‍, മല്ല് വെട്ടി മൈനര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായ മനോബാല മാറി. പിതാമഗന്‍, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്സ് പാണ്ഡിയന്‍, അരമനൈ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ചെയ്ത ഹാസ്യ വേഷങ്ങള്‍ മറക്കാന്‍ സാധിക്കില്ല.ശിവാജി ഗണേശന്റെ ‘പറമ്പറിയം’, സൂപര്‍സ്റ്റാര്‍ രജനീകാന്തിന്റെ ‘ഊര്‍ക്കാവലന്‍’, സത്യരാജിന്റെ ‘മല്ലുവെട്ടി മൈനര്‍’, വിജയകാന്തിന്റെ ‘എന്‍ പുരുഷന്‍ എനിക്ക് മട്ടുംതാന്‍’, ‘പിന്നീട് മോഹന്‍ലാല്‍’ തുടങ്ങി 40 ഓളം ചിത്രങ്ങള്‍ ഭാരതിരാജയുടെ സഹസംവിധായകനായ മനോബാല സംവിധാനം ചെയ്തിട്ടുണ്ട്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!