Connect with us

കേരളം

പച്ചക്കറി കടയില്‍ സൂക്ഷിച്ച 14 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Published

on

വില്‍പനയ്ക്കായി സൂക്ഷിച്ച 14 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കൊടുവള്ളി തലപ്പെരുമണ്ണ പുല്‍പറമ്പില്‍ ഷബീര്‍ ആണ് പിടിയിലായത്. ഇന്ന വൈകിട്ടാണ് കോഴിക്കോട് റൂറല്‍ എസ്പി എ.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ നടത്തുന്ന പച്ചക്കറി കടയില്‍നിന്നാണ് പിടിയിലായത്.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നും ഷബീറിന്റെ കൂട്ടാളി ലോറിയില്‍ എത്തിക്കുന്ന കഞ്ചാവ് കടയില്‍ സൂക്ഷിച്ച് മൊത്ത വിതരണക്കാര്‍ക്ക് വില്‍പന നടത്തുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ വില്‍പന നേരിട്ട് ചെയ്യാതെ കൂട്ടാളികളെ കൊണ്ടാണ് നടത്തുന്നത്. ആന്ധ്രയില്‍ നിന്നും കിലോ 5000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 25,000 രൂപയ്ക്കാണ് വില്‍ക്കുന്നത്.

മുന്‍പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഷബീര്‍ നാട്ടിലെത്തി പച്ചക്കറി കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പന തുടങ്ങുകയായിരുന്നു. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ 8 ലക്ഷത്തോളം രൂപ വരും. പ്രതിയെ ശനിയാഴ്ച താമരശേരി കോടതിയില്‍ ഹാജരാക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version