Connect with us

കേരളം

ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പം മലയാളിയുടെ 72 മണിക്കൂറുകള്‍

oc

ഒരു വലിയ രാഷ്ട്രീയ സമൂഹത്തിലെ കൊളോസസിന് ഇത്രയും ലാളിത്യത്തിലായിരിക്കാന്‍ കഴിയുമോ? കുഞ്ഞൂഞ്ഞെന്ന പേരുപോലെ, മൂന്നോ നാലോ വരകളില്‍ കാരിക്കേച്ചറില്‍ ഒതുക്കാനാകുന്ന വിധത്തില്‍, കൊച്ചുകുഞ്ഞിന് പോലും അനുകരിക്കാനാകുന്ന മുഖഭാവങ്ങളോടെ, ഒരു വന്മരത്തിന് ഇത്രയാഴത്തില്‍ വേരുകള്‍ ആഴ്ത്താനാകുമോ? 72 മണിക്കൂറോളം ആളുകളെ കരയിച്ചുകൊണ്ടാണ് ആള്‍ക്കൂട്ടത്തെ തനിച്ചാക്കി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ അലിയുന്നത്. പുതുപ്പള്ളി വീട്ടില്‍ നിന്ന് പുതുപ്പള്ളിയിലേക്കുള്ള 28 മണിക്കൂര്‍ യാത്രയ്ക്കിടെ മഴയേയും വെയിലിനേയും സമയത്തേയും അവഗണിച്ച് ഉമ്മന്‍ ചാണ്ടിയെ പൊതിഞ്ഞത് ലക്ഷങ്ങള്‍. ചെന്ന് നിന്നയിടങ്ങളെല്ലാം സമ്മേളന വേദികള്‍ പോലെ വെളിച്ചമുള്ളതാക്കിയ ആ മനുഷ്യനെക്കാത്ത് ഒരു പൂവെങ്കിലും എറിഞ്ഞ് ആദരമര്‍പ്പിക്കാന്‍ തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും കോട്ടയത്തുമുള്ള റോഡിനിരുവശവും ജനസാഗരമിരമ്പി.

ജനസാഗരത്തില്‍ തട്ടി സ്വന്തം ജീവിതത്തിലെ സമയമാകെ ചിതറിത്തെറിച്ച ഒരു മനുഷ്യന്റെ അന്ത്യയാത്രയും വ്യത്യസ്തമായിരുന്നില്ല. ആദരവോടെ കാത്തുനില്‍ക്കുന്ന അവസാന മനുഷ്യനേയും കണ്ടുതീര്‍ത്തേ വിശ്രമിക്കൂ എന്ന് ശഠിച്ച ജനനേതാവിന് എന്തുകൊണ്ടും അനുയോജ്യമായ അന്ത്യയാത്ര.

ചൊവ്വാഴ്ച പുലര്‍ച്ചെ ബംഗളൂരുവില്‍ വച്ച് അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ബംഗളൂരുവില്‍ മുന്‍മന്ത്രി ടി ജോണിന്റെ വസിതിയില്‍ പൊതുദര്‍ശനത്തിന് ശേഷമാണ് , നിറചിരിയില്ലാതെ ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തെത്തിയത്. ജഗതിയിലെ പുതുപ്പള്ളി ഹൗസിലെ പൊതുദര്‍ശനം മണിക്കൂറുകള്‍ നീണ്ടുനിന്നു. ദര്‍ബാര്‍ ഹാളിലും തുടര്‍ന്ന് ഇന്ദിരാ ഭവനിലും വിലാപ യാത്രയായി ഉമ്മന്‍ ചാണ്ടിയെത്തുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെ വലംവച്ച് നിന്നപ്പോള്‍ ആ രാത്രിയില്‍ ആ വേദിയെയാകെ പൊതിഞ്ഞത് തടിച്ചുകൂടി വിതുമ്പിനിന്ന ജനമാണ്. കണ്ണേ കരളേ ഉമ്മന്‍ ചാണ്ടി, ഇല്ല, ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നൂ ഞങ്ങളിലൂടെ എന്ന് വിളിച്ചത് ഹൃദയത്തില്‍ നിന്നുമായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version