Connect with us

കേരളം

കർണാടക ദേശീയപാതയിൽ മണ്ണിടിച്ചിൽ; മലയാളി ഡ്രൈവറും ലോറിയും നാല് ദിവസമായി മണ്ണിനടിയിൽ

Published

on

arjun lorry accident

കർണാടക ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ പെട്ട മലയാളി ഡ്രൈവറെ കുറിച്ച് നാലാം ദിനവും വിവരമില്ല. കോഴിക്കോട് സ്വദേശി അർജുനാണ് അപകടത്തിൽപെട്ടത്. ജിപിഎസ് വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിൽ ലോറി കിടക്കുന്നതായാണ് കാണുന്നത്. ആരും സഹായിക്കാനില്ലാതെ നിസാഹായവസ്ഥയിലാണ് കുടുംബം.

മണ്ണിടിച്ചിൽ സംഭവിച്ച റോഡിന്റെ ഒരു വശം മാത്രമാണ് പുനസ്ഥാപിക്കുന്നത്. മണ്ണിടിഞ്ഞതിന്റെ അടിയിലായാണ് വാഹനത്തിന്റെ ജിപിഎസ് ലൊക്കേഷൻ കാണിക്കുന്നതെന്ന് അർജുന്റെ ബന്ധു പറഞ്ഞു. അധികൃതരോട് ഒരുപാട് തവണ ഇതേകുറിച്ച് പറഞ്ഞെങ്കിലും ആ ഭാഗങ്ങളിൽ പരിശോധന നടത്താനോ രക്ഷാപ്രവർത്തനത്തിനോ തയ്യാറായില്ല. ഗതാഗതം പുനസ്ഥാപിക്കുന്നതിനാണ് പരിഗണന നൽകുന്നതെന്ന്, ബന്ധു പറഞ്ഞു.

ഫോൺ ഇടയ്‌ക്കിടെ റിം​​ഗ് ചെയ്യുന്നത് കുടുംബത്തിന് പ്രതീക്ഷയേകുന്നുണ്ട്. അർ‌ജുന്റെ രണ്ടാമത്തെ നമ്പർ ഇപ്പോൾ‌ റിം​ഗ് ചെയ്യുന്നുണ്ടെന്ന് ഭാര്യ കൃഷ്ണപ്രിയ പറ‍ഞ്ഞു. എന്നാൽ പിന്നീട് വിളിച്ചപ്പോൾ‌ നമ്പർ സ്വിച്ച് ഓഫായി.  രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു.

അതേസമയം, ഇന്നാണ് സംഭവം അറിഞ്ഞതെന്ന് കേരളത്തിന്റെ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. ഇത്ര ദിവസമായി ഇതേ പറ്റി അറിഞ്ഞില്ല എന്നത് അത്ഭുതകരമാണ്. അപകടവുമായി ബന്ധപ്പെട്ട് ഉടൻ തന്നെ ഉദ്യോഗസ്ഥതലത്തിൽ നീക്കം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. കർണാട ഗതാഗത മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി അടിയന്തരമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളിലും അർജുനെ കണ്ടെത്തൻ സാധിക്കാത്തത് ദൗർഭാഗ്യകരമാണ്, മന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 weeks ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 weeks ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 weeks ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 weeks ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 weeks ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 weeks ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 weeks ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 weeks ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 weeks ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 weeks ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version