കേരളം
യുക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ വിവരശേഖരണം; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി
യുക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ വിവരശേഖരണത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ്‌സൈറ്റ് വഴി മലയാളികള്‍ക്ക് വിവരങ്ങള്‍ കൈമാറാവുന്നതാണ്. ഈ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറും. ടോള്‍ ഫ്രീ നമ്പര്‍ 1800 425 3939. ഇമെയില്‍ ceo.norka@kerala.gov.in.
മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ സെല്‍ നോര്‍ക്കയില്‍ ആരംഭിച്ചു. നോര്‍ക്കയുടെ ഇ മെയില്‍ വിലാസം വഴിയും സേവനം പ്രയോജനപ്പെടുത്താം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം പകല്‍ 22 യൂണിവേഴ്സിറ്റികളില്‍ നിന്നായി 468 വിദ്യാര്‍ത്ഥികളും രാത്രി 20 യൂണിവേഴ്സിറ്റികളില്‍ നിന്ന് 318 വിദ്യാര്‍ത്ഥികളും നോര്‍ക്കയുമായി ബന്ധപ്പെട്ടുകഴിഞ്ഞു.സ്ഥിതിഗതികള്‍ അറിയാന്‍ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
അതേസമയം യുക്രൈനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം റൊമേനിയന്‍ അതിര്‍ത്തിയിലെത്തി. 240 വിദ്യാര്‍ത്ഥികള്‍ വൈകാതെ വിമാനത്താവളത്തിലേക്ക് പുറപ്പെടും. ചെര്‍നിവ്‌സികിലെ ബുക്കോവിനിയന്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണിവര്‍. പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹിയിലെ റഷ്യന്‍ എംബസിക്ക് മുന്നില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!Advertisement