ദേശീയം
ടൗട്ടെ ചുഴലിക്കാറ്റ്; ബാർജ് അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും
ടൗട്ടെ ചുഴലിക്കാറ്റിൽ ഉണ്ടായ ബാർജ് അപകടത്തിൽ മലയാളി മരിച്ചു. വയനാട് കൽപ്പറ്റ സ്വദേശി ജോമിഷ് ജോസഫ് ആണ് മരിച്ചത്. 37 പേരാണ് അപകടത്തിൽ ഇതുവരെ മരിച്ചത്. കാണാതായ 38 പേർക്കായുള്ള തിരച്ചിൽ തുടരുന്നു.
ടൗട്ടെ ചുഴലിക്കാറ്റില്‍ നിയന്ത്രണംവിട്ട ബാര്‍ജ് എണ്ണക്കിണറില്‍ ഇടിച്ചു മുങ്ങി കാണാതായവരില്‍ 26 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പത്തോളം മലയാളികളുള്‍പ്പെടെ 49 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയല്‍ നടപടികള്‍ നടക്കുന്നതായി അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ അറബിക്കടലില്‍ ഹീര എണ്ണക്കിണറിനടുത്ത് അപകടത്തില്‍പെട്ട പി 305 എന്ന ബാര്‍ജില്‍ 30ഓളം മലയാളികളുള്‍പ്പെടെ 261 പേരാണ് ഉണ്ടായിരുന്നത്. ഇതുവരെ 188 പേരെ രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു . 3838 പേരെ ഇനിയും കണ്ടെത്താനുണ്ട്.