Connect with us

കേരളം

മാർഗ്ഗരേഖ വന്ന ശേഷം മാത്രം ഷൂട്ടിംഗ് തുടങ്ങിയാൽ മതിയെന്ന് സിനിമ സംഘടനകൾ

Published

on

WhatsApp Image 2021 07 18 at 2.40.54 PM

സിനിമാ ചിത്രീകരണത്തിന് മാർഗ്ഗരേഖ നിശ്ചയിക്കാൻ മലയാള സിനിമാ രംഗത്തെ സംഘടനകളുടെ സംയുക്തയോഗത്തിൽ തീരുമാനം. നാളെ വൈകീട്ടോടെ മാർഗ്ഗരേഖ തയ്യാറാക്കും. മാർഗ്ഗരേഖ അനുസരിച്ച് മാത്രേ ഷൂട്ടിംഗ് തുടങ്ങാവൂ എന്നാണ് സിനിമാപ്രവർത്തകർക്ക് സംഘടന നൽകിയ നിർദ്ദേശം.സർക്കാർ അനുമതി നൽകിയതിന് പിന്നാലെ ഇന്ന് രാവിലെ പീരുമേട്ടിൽ തുടങ്ങിയ സിനിമയുടെ ചിത്രീകരണം നിർത്തിവെക്കാനും സംഘടനകൾ നിർദ്ദേശിച്ചു.ഒരു ഡോസ് കൊവിഡ് വാക്സിൻ എങ്കിലും എടുത്തവരെയും ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് ആയവരെയും മാത്രമേ ഷൂട്ടിംഗിന് ഉപയോഗിക്കാവൂ എന്നാണ് സംഘടനകളുടെ നിർദ്ദേശം.

ഒരു കരണവശാലും ഈ നിബന്ധനകൾ ഒഴിവാക്കികൊണ്ട്‌ ആരേയും ചിത്രീകരണ സ്ഥലത്ത്‌ പ്രവേശിപ്പിക്കുകയില്ലെന്ന് നിര്‍ദ്ദേശിച്ചു. പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കരുതെന്നും ഫെഫ്കയും ഫിലിം ചേംബറും നിർമ്മാതാക്കളുടെ സംഘടനയും ആവശ്യപ്പെട്ടു. അതേസമയം സർക്കാർ ഇളവ് അനുവദിച്ചതോടെ കേരളത്തിന് പുറത്തേക്ക് മാറ്റിയ സിനിമാ ചിത്രീകരണം തിരിച്ചുവരുകയാണ്. തെലങ്കാനയിൽ തുടങ്ങിയ മോഹൻലാൽ നായകനായി പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് രണ്ടാഴ്ചക്ക് ശേഷം സംസ്ഥാനത്തേക്ക് മാറ്റും. ജിത്തുജോസഫ് ചിത്രമായ ട്വൽത്ത് മാന്‍റെ ഷൂട്ടിംഗ് കേരളത്തിന് പുറത്തേക്ക് മാറ്റി. തിയേറ്റർ തുറക്കാനും അനുമതി നൽകണമെന്നാണ് സിനിമാസംഘടനകളുടെ ആവശ്യം.

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ടിട്ടും കിട്ടാത്തതിനാൽ മലയാള സിനിമാ ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റിയത് വലിയ ചർച്ചയായിരുന്നു. സിനിമാ സംഘടനകളുടെ ആവശ്യം പരിഗണിച്ച് എ, ബി വിഭാഗങ്ങളിൽ ഷൂട്ടിംഗിന് സർക്കാർ അനുമതി നൽകിയതോടെയാണ് ഷൂട്ടിംഗ് കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ തുടങ്ങിയ മോഹൻലാൽ-പ്രിഥ്വിരാജ് ചിത്രം ബ്രോ ഡാഡിയുടെ ചിത്രീകരണം രണ്ടാഴ്ചക്ക് ശേഷം സംസ്ഥാനത്തേക്ക് മാറ്റും. തെലങ്കാനയിലേക്ക് മാറ്റാൻ തീരുമാനിച്ച മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വൽത്ത് മാന്‍റെ ഷൂട്ടിംഗ് ഇവിടെ തന്നെ തുടങ്ങും.

ഷൂട്ടിംഗിനുള്ള അനുമതിയിൽ സിനിമാ സംഘടനകൾ സന്തോഷിക്കുമ്പോഴും സിനിമകളുടെ തിയേറ്റർ റിലീസിലുള്ള അനിശ്ചിതത്വം തുടരുകയാണ്. മോഹൻലാലിന്‍റെ ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരയ്ക്കാർ ഓണത്തിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതാണ്. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് തിയേറ്റർ തുറക്കാൻ അനുമതി വേണമെന്നാണ് സംഘടനകളുടെ ആവശ്യം. തിയേറ്ററും ബ്യൂട്ടി പാർലറും തുറക്കുന്നതിലായിരുന്നു ആരോഗ്യവകുപ്പ് കർശന നിലപാടെടുത്തിരുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version