Connect with us

കേരളം

ജര്‍മ്മന്‍ സഹകരണത്തിന് മലയാളം ഒടിടി; യൂറോപ്യന്‍ മലയാളികള്‍ക്ക് മുന്നിലേക്ക് മെയിന്‍സ്ട്രീം ടിവി

Published

on

മലയാളം ഒടിടി പ്ലാറ്റ്‍ഫോം ആയ മെയിന്‍സ്ട്രീം ടിവി‌ ജര്‍മ്മന്‍ കമ്പനിയുമായി കൈ കോര്‍ക്കുന്നു. ഒരു മലയാളം ഒടിടി ആപ്ലിക്കേഷന് ആദ്യമായാണ് ജർമ്മൻ സഹകരണം ലഭിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സിനിമകൾ, വെബ് സീരീസുകൾ, കുട്ടികൾക്കുള്ള അനിമേഷൻ സിനിമകൾ, ഷോർട്ട് ഫിലിമുകൾ, ഡോക്യുമെന്‍ററികള്‍ എന്നിങ്ങനെ എല്ലാ പ്രായത്തിലുള്ളവർക്കും ഇഷ്ടപ്പെടുന്ന ഉള്ളടക്കവുമായാണ് മെയിൻസ്ട്രീം ടിവി യൂറോപ്യൻ മലയാളികൾക്ക് മുന്നിലേക്കെത്തുന്നത്. ഇതോടൊപ്പം ഓരോ ആഴ്ചയിലും പുതിയ വീഡിയോകൾ പ്രേക്ഷകർക്കായി പുറത്തിറക്കുന്നുമുണ്ടെന്ന് അണിയറക്കാര്‍ അറിയിച്ചു,

മെയിൻസ്ട്രീം ടിവി യുമായി ചേർന്ന് ജർമ്മനിയിൽ ബൃഹത് പദ്ധതികളാണ് തങ്ങള്‍ ആവിഷ്‍കരിക്കുന്നതെന്ന് മെയിൻ സ്റ്റേജ് ഹബ്ബ് സ്ഥാപകനും സിഇഒയുമായ സ്വെൻ വെഗ്നർ പറഞ്ഞു. എന്‍റെ വേരുകൾ കേരളത്തിൽ നിന്നാണ്. അതുകൊണ്ടു തന്നെ കേരളത്തിൽ നിന്നുള്ള മെയിൻ സ്ട്രീം ടിവി വളരെ വേഗത്തിൽ മെയിൻ സ്റ്റേജ് ഹബ്ബിന്‍റെ ഭാഗമായി. ജർമ്മൻ മലയാളികൾക്കുവേണ്ട ഉള്ളടക്കം നിർമ്മിക്കുന്നതിനാണ് ആദ്യഘട്ടത്തിൽ ശ്രദ്ധ കൊടുക്കുന്നതെന്നും സ്വെൻ വെഗ്നർ വ്യക്തമാക്കി.

കേരളത്തില്‍ നിന്നുള്ള ഒരു സ്ഥാപനത്തിന് ഒരു ജർമ്മൻ കമ്പനിയുമായി കരാറിൽ ഏർപ്പെടാനാകുന്നത് തന്നെ വലിയൊരു അവസരവും ഉത്തരവാദിത്തവുമാണെന്ന് മെയിൻ സ്ട്രീം ടിവി സ്ഥാപകനും സിഇഒയുമായ ശിവ എസ് വ്യക്തമാക്കി. ഓരോ ഉപഭോക്താക്കൾക്കും എന്താണ് വേണ്ടതെന്നു മനസ്സിലാക്കി പെരുമാറുന്നതാണ് മെയിൻസ്ട്രീം ടിവിയുടെ രീതി. ഇതാണ് മറ്റു പ്ലാറ്റ്‍ഫോമുകളിൽ നിന്നും മെയിൻസ്ട്രീം ടിവിയെ വ്യത്യസ്തമാക്കുന്നത്. ഓരോ ഉപയോക്താവിനും വ്യക്തിഗതമായ ഒരനുഭവം മെയിൻസ്ട്രീം ടിവി നൽകും. ഉപയോക്താക്കളുടെ ക്രിയേറ്റീവ് വർക്കുകൾ ലോകത്തെ കാണിക്കാനുള്ള അവസരവും മെയിൻസ്ട്രീം ടിവി ഒരുക്കുന്നുവെന്നും ശിവ പറഞ്ഞു.

“ഇന്ത്യയിലെ പ്രേക്ഷകർ ഇത്രയും നാൾ ആസ്വദിച്ചിരുന്ന മികവുറ്റ സേവനം ജർമ്മനിയിലെ ഞങ്ങളുടെ പ്രേക്ഷകർക്കും എത്തിക്കുകയാണ് ലക്ഷ്യം. മെയിൻ സ്റ്റേജ് ഹബ്ബുമായി ചേർന്നു പ്രവൃത്തിക്കാനാവുന്നതിൽ അതിയായ സന്തോഷമുണ്ട് “. മെയിൻ സ്ട്രീം ടിവിയുടെ പ്രതിനിധി ജയകൃഷ്ണൻ പറഞ്ഞു. വരുന്ന രണ്ടു വർഷം ഇൻഡോ-ജർമ്മൻ പങ്കാളിത്തത്തിൽ മെയിൻ സ്റ്റേജ് ഹബ്ബ്, മെയിൻസ്ട്രീം ടിവിയുമായി ചേർന്ന് കേരളത്തിലെ കണ്ടന്‍റ് മാർക്കറ്റിൽ നിക്ഷേപം നടത്തും. കേരളത്തിലെ കണ്ടന്‍റ് നിർമ്മാതാക്കൾക്ക് അവരുടെ ആശയങ്ങൾ അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കാനുളള വേദിയാണ് ഇതോടെ ഒരുങ്ങുന്നതെന്ന് അണിയറക്കാര്‍ അറിയിച്ചു. ആൻഡ്രോയിഡ്, ഐഒഎസ്, ആമസോൺ ഫയർ ടിവി, വെബ്ബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ മെയിൻ സ്ട്രീം ടിവി ലഭ്യമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version