Connect with us

കേരളം

മഹാരാജാസ് കോളേജ് വ്യാജരേഖാകേസ് പ്രതി കെ വിദ്യ 12ാം ദിനവും ഒളിവിൽ തന്നെ

മഹാരാജാസ് കോളേജ് വ്യാജരേഖാകേസ് പ്രതി കെ വിദ്യ 12ാം ദിനവും ഒളിവിൽ തന്നെ. വിദ്യയെ കണ്ടെത്താനുള്ള അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. പൊലീസ് തെരച്ചിലിനിടെ വിദ്യ കോഴിക്കോട്ടും എറണാകുളത്തും എത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം, കരിന്തളം ഗവ. കോളേജിൽ ജോലിക്കായി വിദ്യ സമർപ്പിച്ച സർട്ടിഫിക്കേറ്റും വ്യാജമെന്ന് കോളജിയറ്റ് എജുക്കേഷൻ സംഘത്തിന്റെ അന്വേഷണത്തിലും കണ്ടെത്തി. വ്യാജ സർട്ടിഫിക്കേറ്റിന്റെ ബലത്തിലാണ് ജോലി സംഘടിപ്പിച്ചത് എന്നതിനാൽ, ശമ്പളം തിരിച്ചുപിടിക്കുന്നത് അടക്കമുള്ള നടപടികൾക്ക് ശുപാർശ ചെയ്ത്, മറ്റന്നാൾ റിപ്പോർട്ട് നൽകും.

കഴി‌‌ഞ്ഞ അധ്യനവർഷം വിദ്യ താൽക്കാലിക അധ്യാപികയായി ജോലി ചെയ്ത കരിന്തളം ഗവ. കോളജിൽ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡിഡിയും സംഘവുമാണ് പരിശോധന നടത്തിയത്. ജോലിക്കായി വിദ്യ സമർപ്പിച്ച സർട്ടിഫിക്കേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. സീലും ലെറ്റർ പാഡും അടക്കും ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തല്‍. കൂടുതൽ സംശയങ്ങളുണ്ടാക്കുന്ന ചില കാര്യങ്ങളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അത് കൂടി വ്യക്തമാക്കിയാകും റിപ്പോ‍ര്‍ട്ട് നൽകുക. മഹാരാജാസിലെ പരിചയ സ‍ർട്ടിഫിക്കേറ്റിന്റെ ബലത്തിലാണ് വിദ്യ ജോലി നേടിയത്. അത് കൊണ്ട് വാങ്ങിയ ശമ്പളം തിരിച്ചു പിടിക്കാൻ റിപ്പോർട്ട് ശുപാർശ ചെയ്യും. കോളജിയറ്റ് എഡുക്കേഷൻ ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിക്കുക.

നിലവിൽ ഈ കേസിൽ അന്വേഷണം നടത്തുന്ന നീലേശ്വരം പൊലീസിന് സഹായകരമാവുന്ന കണ്ടെത്തലാണ് കോളജിയറ്റ് എഡുക്കേഷൻ സംഘത്തിന്റെ റിപ്പോർട്ടിലുണ്ടാവുക. 20 തീയതി അട്ടപ്പാടി കേസിലെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ തെളിവുകൾ നശിപ്പിക്കുമെന്ന വാദം ശക്തമായി ഉയ‍ർത്താനാണ് പൊലീസിന്റെ നീക്കം. രണ്ട് സ്റ്റേഷനുകളിൽ കേസ് ഉള്ള കാര്യവും ശ്രദ്ധയിൽ പെടുത്തും. മുൻ കൂർ ജാമ്യാപേക്ഷ പരിഗണനയിലുള്ളതിനാൽ അറസ്റ്റ് ചെയ്യേണ്ടെന്നാണ് പോലിസിന്റെ സമീപിനം. തിരച്ചിൽ നടക്കുന്നുണ്ടെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും എറണാകുളത്തും കോഴിക്കോട്ടും കഴി‌‌ഞ്ഞ ദിവസങ്ങളിൽ വിദ്യ എത്തിയതായി സൂചനയുണ്ട്. പൊലീസന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. തെളിവ് നശിപ്പിക്കാനുള്ള സാവകാശം വിദ്യക്ക് കിട്ടി എന്ന ആരോപണം ശക്തമാണ്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version