Connect with us

കേരളം

ഷാജൻ സ്‌‌‌കറിയയ്‌‌ക്കായി ലുക്ക്‌ ഔട്ട്‌ സർക്കുലർ: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

shajan skariah 960785

‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്‌‌‌കറിയയ്‌ക്കായി ലുക്ക്‌ ഔട്ട്‌ സർക്കുലർ ഇറക്കി കൊച്ചി സിറ്റി പൊലീസ്‌. ഷാജൻ സ്‌‌കറിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാണ്‌ നോട്ടീസ്‌. എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്‌. ഷാജനായി സംസ്ഥാന വ്യാപകമായി പൊലീസ്‌ തെരച്ചിൽ ഊർജിതമാക്കി.

ഷാജൻ സ്‌‌കറിയയ്‌ക്ക്‌ ഹൈക്കോടതി വെളളിയാഴ്‌ച മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. പട്ടികജാതി– വർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കുമെന്ന്‌ വിലയിരുത്തിയാണ്‌ ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ ജസ്‌റ്റിസ്‌ വി ജി അരുൺ തള്ളിയത്‌. മുൻകൂർ ജാമ്യഹർജി തള്ളിയ എറണാകുളം സെഷൻസ്‌ കോടതി ഉത്തരവ്‌ ശരിവച്ചാണ്‌ ഹൈക്കോടതിയുടെ ഉത്തരവ്‌.

പി വി ശ്രീനിജിൻ എംഎൽഎക്കെതിരെ വ്യാജവാർത്ത നൽകി, വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവപ്രകാരമാണ്‌ കേസെടുത്തത്‌. മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനതത്വങ്ങൾ പാലിച്ചല്ല ഷാജന്റെ മാധ്യമപ്രവർത്തനമെന്ന്‌ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

വ്യാഴാഴ്‌‌ച എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്‌ (ഇഡി) മുന്നിലും ഷാജൻ ഹാജരായിരുന്നില്ല. വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടപ്രകാരമാണ് (ഫെമ) കൊച്ചി ഇഡി ഓഫീസിൽ ഹാജരാകാൻ ഷാജൻ സ്‌കറിയയ്‌‌ക്ക്‌ ഇഡി നോട്ടീസ്‌ അയച്ചത്‌. കോട്ടയത്തെ വീട്ടിലെ വിലാസത്തിൽ അയച്ച നോട്ടീസ്‌ കൈപ്പറ്റാത്തതിനാലാണ്‌ ഷാജൻ സ്‌‌കറിയ ഹാജരാകാത്തതെന്നാണ്‌ സൂചന. കൈപ്പറ്റാത്തതിനാൽ ഷാജന്‌ ഇഡി വീണ്ടും നോട്ടീസ്‌ അയക്കും. ഷാജന്റെ എല്ലാവിധ സ്വത്തുക്കളുടെയും പത്തു വർഷത്തെ ആദായനികുതി അടച്ചതിന്റെയും പത്ത്‌ വർഷത്തെ ബാലൻസ് ഷീറ്റും സഹിതം ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version