ദേശീയം
നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം നവംബര്‍ 19ന്
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം നവംബര്‍ 19ന്. വടക്കന്‍ അമേരിക്കയില്‍ ചന്ദ്രഗ്രഹണം വ്യക്തമായി കാണാന്‍ കഴിയുമെന്നാണ് പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ പ്രവചനം.
ചന്ദ്രഗ്രഹണം മൂന്നര മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കാം. ഈസമയത്ത് ചന്ദ്രന്റെ 97ശതമാനവും ചുവന്ന നിറത്തിലാണ് കാണപ്പെടുക. 2001നും 2100നും ഇടയിലുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിനായിരിക്കും ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും നാസ കണക്കുകൂട്ടുന്നു.
അന്നേദിവസം രാവിലെ സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി വരും. ഇത് ചന്ദ്രനില്‍ നിഴല്‍ സൃഷ്ടിക്കുന്നതോടെയാണ് ഗ്രഹണം സംഭവിക്കുക. രാജ്യങ്ങളിലെ വ്യത്യസ്ത സമയക്രമം അനുസരിച്ച് ഗ്രഹണം ദൃശ്യമാകുന്നതും വിവിധ സമയങ്ങളിലായിരിക്കും.
അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ദക്ഷിണ അമേരിക്ക, കിഴക്കന്‍ ഏഷ്യ, പസഫിക് മേഖല, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഇത് ദൃശ്യമാകും.