Connect with us

കേരളം

സ്റ്റോപ്പും നിരക്കും മാറില്ല, ​ദീർഘ ദൂര ട്രെയിനുകൾക്ക് പകരം ഇനി വന്ദേ ഭാരത്

vande bharath

ദീർഘദൂര ട്രെയിനുകൾക്കു പകരം വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കാനുള്ള പദ്ധതി റെയിൽവേയുടെ ആലോചനയിൽ. റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓ​ർ​ഗനൈസേഷൻ (ആർഡിഎസ്ഒ) ഇതിനായി പദ്ധതി തയ്യാറാക്കുന്നു.

നിലവിലെ നിരക്കു തന്നെയായിരിക്കും വന്ദേ ഭാരതിലും ഈടാക്കുക. സ്റ്റോപ്പുകളിലും മാറ്റമുണ്ടാകില്ല. മണിക്കൂറിൽ 90 കിലോ മീറ്റർ വേ​ഗത്തിലായിരിക്കും വണ്ടി ഓടുക. അതിനാൽ യാത്രാ സമയം കുറയും.

നിലവിലെ വന്ദേ ഭാരത് ട്രെയിനുകളുടെ സാങ്കേതിക വിദ്യ തന്നെയായിരിക്കും ഇതിനും. ദീർഘ ദൂര ട്രെയിനുകളായതിനാൽ സ്ലീപ്പർ കോച്ചുകളുള്ളവയായിക്കും ഇവ. കൂടുതൽ സൗകര്യവും കോച്ചുകളിൽ ഉണ്ടാകും.

തുടക്കത്തിൽ ദ​ക്ഷിണ റെയിൽവേയിലാണ് പദ്ധതി നടപ്പാക്കുക. മറ്റു സോണുകളിലെ വന്ദേ ഭാരത് ട്രെയിനുകളെ അപേക്ഷിച്ചു റെയിൽവേയ്ക്ക് കൂടുതൽ വരുമാനം ലഭിക്കുന്നത് ദക്ഷിണ റെയിൽവേയിൽ നിന്നാണ്.

ആദ്യ ഘട്ടത്തിൽ ചെന്നൈ- തിരുവനന്തപുരം മെയിൽ‌, ചെന്നൈ- മംഗളൂരു മെയിൽ, ചെന്നൈ- ആലപ്പുഴ എക്സ്പ്രസ്, എ​ഗ്മോർ- ​ഗുരുവായൂർ എക്സ്പ്രസ് ട്രെയിനുകൾക്ക് പകരമായിരിക്കും വന്ദേഭാരത് ഓടിക്കുക.

തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങങ്ങിൽ നിന്നു വടക്കേ ഇന്ത്യയിലേക്ക് പോകുന്ന തിരക്കേറിയ ട്രെയിനുകളും ഘട്ടം ഘട്ടമായി വന്ദേ ഭാരതത്തിനു വഴി മാറും. മൂന്ന് വർഷത്തിനകം രാജ്യത്തെ തിരക്കേറിയ എല്ലാ എക്സ്പ്രസ്, മെയിൽ ട്രെയിനുകൾക്ക് പകരം വന്ദേ ഭാരത് ഓടിക്കാനാണ് പദ്ധതി.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version