Connect with us

കേരളം

ലോകകേരള സഭയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെ ഇന്ന് സമാപനം

Published

on

മൂന്നാം ലോകകേരള സഭക്ക് മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെ ഇന്ന് വൈകിട്ട് സമാപനമാകും. വിഷാടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടിംഗും ഇന്ന് നടക്കും. ലോകകേരള സഭക്ക് പ്രവാസി മലയാളികളുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

മൂന്നാം ലോകകേരള സഭ പരിപാടി ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിനെതിരെ വലിയ പ്രതിഷേധത്തിലാണ് പ്രവാസി സമൂഹം. ക‍ഴിഞ്ഞ ദിവസം പ്രവാസവും സാംസ്‌കാരിക വിനിമയ സാധ്യതകളും എന്ന വിഷയത്തിൽ മൂന്നാം ലോക കേരള സഭയിൽ നടന്ന ചർച്ചയിൽ വലിയ സാധ്യതകളാണ് പ്രതിനിധികൾ പങ്കുവെച്ചത്.

ഭാഷാ സമ്മേളനങ്ങളും സാംസ്‌കാരിക പരിപാടികളും പ്രവാസ രാജ്യങ്ങളിൽ സംഘടിപ്പിച്ച് ലോകരാജ്യങ്ങൾക്ക് മുന്നിൽ കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യ മികവ് അവതരിപ്പിക്കാനുള്ള സഹായം സർക്കാരിന്റെ ഭാഗത്തു നിന്നു തങ്ങൾക്കുണ്ടാകണമെന്ന് ജർമ്മനി, ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ ആവശ്യപ്പെട്ടു.

സംഗീത, സാഹിത്യ, ഫോക്‌ലോർ സമിതികളിൽ പ്രവാസി സാന്നിധ്യം ഉറപ്പാക്കുന്നതിലൂടെ കേരളത്തിലെ കലാകാരൻമാരെയും കലാരൂപങ്ങളെയും കൂടുതൽ ജനപ്രിയമാക്കാൻ സാധിക്കും. ചില നാടുകളിൽ ഗ്രാമങ്ങളെയും സ്ഥാപനങ്ങളെയും ഏറ്റെടുക്കുന്നത് പോലെ പ്രവാസി സംഘടനകൾക്ക് അഡോപ്റ്റ് എ ആർട്ട് ഫോം എന്ന സംവിധാനം നടപ്പിലാക്കാൻ സാധിച്ചാൽ കേരളത്തിന്റെ പരമ്പരാഗത കലാമേഖലയെ നശിക്കാതെ കൈപിടിച്ചുയർത്താൻ കഴിയുമെന്ന് മുംബൈയിൽ നിന്നെത്തിയ പ്രവാസി പ്രതിനിധി അഭിപ്രായപ്പെട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version