Connect with us

ദേശീയം

കര്‍ണാടകയില്‍ വീണ്ടും ലോക്ക്ഡൗണ്‍ നീട്ടി; 20 ദിവസത്തിനിടെ മരിച്ചത് 4000 പേര്‍

Published

on

karnataka covid e1621676942193

കൊവിഡ്​ വ്യാപനത്തിന്റെ സാഹചര്യത്തില്‍ കര്‍ണാടകയില്‍ ലോക്​ഡൗണ്‍ 14 ദിവസത്തേക്ക്​ കൂടി നീട്ടി. മേയ്​ 24 മുതല്‍ ജൂണ്‍ ഏഴുവരെയാണ്​ ലോക്​ഡൗണ്‍ നീട്ടിയിരിക്കുന്നത്​. മുതിര്‍ന്ന മന്ത്രിമാരും ചീഫ്​ സെക്രട്ടറിയും മറ്റു വിദഗ്ധരുമായി സംസാരിച്ചതിന്​ ശേഷമാണ്​ ലോക്​ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതെന്ന്​ മുഖ്യമന്ത്രി ബി.എസ്​. യെദ്യൂരപ്പ.

കൊറോണ വൈറസ് രോഗം​ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ മാസ്​ക്​ നിര്‍ബന്ധമായും ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുകയുണ്ടായി.

കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത്​ ആരംഭിച്ചതോടെ ഏപ്രില്‍ ഏഴുമുതല്‍ കര്‍ണാടകയില്‍ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിലേറെയായി ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ബംഗളൂരു നഗരത്തില്‍ ഉള്‍പ്പടെ രോഗവ്യാപനം കുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ്​ ലോക്​ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ വീണ്ടും തീരുമാനിച്ചത്​.

ബംഗളൂരുവില്‍ കഴിഞ്ഞ ഇരുപതു ദിവസത്തിനിടെ മരണത്തിനു കീഴടങ്ങിയത് നാലായിരം കോവിഡ് രോഗികള്‍. കോവിഡിന്റെ ആദ്യ തരംഗത്തില്‍ ആറു മാസം കൊണ്ടാണ് കര്‍ണാടകയില്‍ ആകെ നാലായിരം പേര്‍ മരിച്ചത്. രണ്ടാം തരംഗത്തില്‍ മരണനിരക്ക് വന്‍തോതില്‍ ഉയര്‍ന്നതാണെന്നു വ്യക്തമാക്കുന്നതാണ് ബംഗളൂരുവിലെ കണക്കുകള്‍.

കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് കര്‍ണാടകയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 12ന് ഇയാള്‍ മരണത്തിനു കീഴടങ്ങി. കല്‍ബുര്‍ഗിയിലായിരുന്നു ഇത്. രാജ്യത്തെ തന്നെ ആദ്യ കോവിഡ് മരണമായിരുന്നു ഇത്.

ഓഗസ്റ്റ് പതിനേഴിനാണ് കര്‍ണാടകയില്‍ മരണം നാലായിരം കടന്നത്. ഓഗസ്റ്റ് 17ലെ കണക്ക് അനുസരിച്ച് 4062 പേരാണ് സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചത്. ബംഗളൂരു മഹാനഗര്‍ പാലികയുടെ കണക്ക് അനുസരിച്ച് മെയ് ഒന്നുവരെ നഗരത്തില്‍ 6538 പേരാണ് കോവിഡിനു കീഴടങ്ങിയത്. മെയ് 21ന് ഇത് 10,557 ആയി. ഇരുപതു ദിവസത്തിനിടെ നാലായിരത്തിലേറെ പേര്‍.

മെയ് ഒന്നു മുതല്‍ പതിനൊന്നുവരെ 2052 പേര്‍ കോവിഡ് മൂലം മരിച്ചെന്നാണ് കണക്ക്. ബംഗളൂരുവിലെ 10557 മരണത്തില്‍ എണ്‍പതു ശതമാനവും 50 വയസ്സിനു മുകളിലുള്ളവരാണ്. 5454 പുരുഷന്മാരും 3092 സ്ത്രീകളുമാണ് ഈ വിഭാഗത്തില്‍ മരിച്ചത്. അന്‍പതില്‍ താഴെയുള്ള 1419 പുരുഷന്മാരും 687 സ്ത്രീകളും വൈറസ് ബാധ മുലം മരിച്ചു.

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 32,218 പേര്‍ക്കാണ്​ കൊവിഡ്​ സ്​ഥിരീകരിച്ചത്​. 353 മരണവും സ്​ഥിരീകരിച്ചു. ഇതോടെ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 23,67,742 ആയി ഉയര്‍ന്നു. 24,207 പേരാണ്​ കര്‍ണാകടയില്‍ മരിച്ചതെന്നും ആരോഗ്യവകുപ്പ്​ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

തിരുവനന്തപുരത്തേക്ക് ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ എത്തുന്നു

കേരളം20 hours ago

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

കേരളം6 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം6 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം7 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം7 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം7 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം7 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം1 week ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം1 week ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version