Connect with us

കേരളം

ഗവിയിൽ വനംവകുപ്പ് വാച്ചറെ മർദ്ദിച്ചെന്ന് ആരോപിച്ച് വനം വികസന കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം

Screenshot 2023 08 16 155234

ഗവിയിൽ വനംവകുപ്പ് വാച്ചറെ മർദ്ദിച്ചെന്ന് ആരോപിച്ച് വനം വികസന കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. വാച്ചറായ വർഗീസ് രാജിനെ വനം വികസന കോർപ്പറേഷനിലെ അസിസ്റ്റൻറ് മാനേജർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ മർദ്ദിച്ചു എന്നാണ് ആരോപണം. വാച്ചറുടെ പരാതിയിൽ മൂഴിയാർ പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകിട്ടാണ് വർഗീസിന് മർദ്ദനമേറ്റത്. ഇതിന് പിന്നാലെ തൊഴിലാളികൾ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു. 6 ഉദ്യോഗസ്ഥരെയാണ് തൊഴിലാളികൾ പൂട്ടിയിട്ടത്. ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് 200-ൽ അധികം തൊഴിലാളികള്‍ പണിമുടക്കിൽ പങ്ക് ചേർന്നിട്ടുണ്ട്.

പീരുമെട് പൊലീസ് സ്റ്റേഷനിലാണ് മർദ്ദനമേറ്റു എന്ന പരാതി ആദ്യം വർഗീസ് കൊടുക്കുന്നത് പിന്നീട് മൂഴിയാർ പൊലീസ് സ്റ്റേഷനിലേക്ക് പരാതി മാറ്റുകയായിരുന്നു. മർദ്ദനത്തെ തുടർന്ന് വർഗീസിനെ അശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അശുപത്രിയിൽ നിന്നും ഇറങ്ങിയ ശേഷമാണ് വർഗീസും ഭാര്യയുമായി വനം വികസന കോർപ്പറേഷൻറെ മുൻപിൽ എത്തി പ്രതിഷേധം അരംഭിച്ചത്. പിന്നീട് സ്ഥലത്തെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നാട്ടുകാരുമെത്തി പ്രതിഷേധത്തിൽ അണിചേർന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ചകൾ നടത്തുകയാണ്.

ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി വേണമെന്ന അവശ്യത്തിലാണ് വർഗീസും കുടുംബവും. നിരപരാധിയായ തന്നെ അകാരണമായി മർദ്ദിച്ചു എന്നാണ് വർഗീസിൻറെ അരോപണം. എന്നാൽ വനം വികസന കോർപ്പറേഷൻ ഉദ്യോഗസ്ഥരാകട്ടെ ഈ അരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ്. ജോലിയിൽ വീഴ്ച വരുത്തിയത് ചോദ്യം ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version