കേരളം
തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള തീയ്യതി ഇന്നവസാനിക്കും
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള തീയ്യതി ഇന്ന് അവസാനിക്കും. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 23നാണ്. ഈ മാസം 12 മുതലായിരുന്നു പത്രിക സമര്‍പ്പണം ആരംഭിച്ചത്. ഇന്നലെ വരെ ആകെ 97,720 നാമനിര്‍ദ്ദേശ പത്രികകളാണ് കിട്ടിയത്.
ഗ്രാമപഞ്ചായത്തുകളിലേക്ക് 75,702 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6493 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 1086 പത്രികകളുമാണ് ലഭിച്ചത്. 9,865 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്.
ആറ് കോര്‍പ്പറേഷനുകളിലേക്ക് 2413 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു. അതേസമയം, ഏറ്റവും കൂടുതല്‍പേര്‍ പത്രിക നല്‍കിയത് മലപ്പുറം ജില്ലയിലാണ്- 13, 229 പേര്‍. ഇടുക്കിയിലാണ് ഏറ്റവും കുറവ് പത്രികകള്‍- 2270 എണ്ണം.