Connect with us

ദേശീയം

ലിവിം​ഗ് ടുഗതർ ബന്ധങ്ങൾ കുറ്റകരമാണെന്ന് പറയാൻ കഴിയില്ല: ഹൈക്കോടതി

Published

on

xsX

ലിവിങ് ടുഗതർ ബന്ധങ്ങൾ നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. ബന്ധുക്കളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഹരിയാന സ്വദേശികളായ ആൺകുട്ടിയും പെൺകുട്ടിയും സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് നിരീക്ഷണം.

ലിവിം​ഗ് ടുഗതർ എന്ന ആശയം സമൂഹത്തിലെ എല്ലാവർക്കും സ്വീകാര്യമായിരിക്കില്ല. എന്നാൽ, അത്തരം ബന്ധം കുറ്റകരമാണെന്ന് പറയാൻ കഴിയില്ലെന്ന് ജസ്റ്റിസ് ജയശ്രീ താക്കൂർ വ്യക്തമാക്കി.

ആൺകുട്ടിക്ക് 19 വയസാണുള്ളത്. വിവാഹപ്രായമെത്തുന്നത് വരെ ലിവിങ് ടുഗതർ ആയി ജീവിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് പൊലീസിന് ബോധ്യപ്പെട്ടാൽ അവർക്ക് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദേശം നൽകി.

നേരത്തെ സമാനമായ ആവശ്യങ്ങളുള്ള രണ്ട് ഹർജികൾ പഞ്ചാബ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകൾ തള്ളിയിരുന്നു. സാമൂഹ്യഘടനയെ ഗുരുതരമായി ബാധിക്കുമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. ഹരിയാന ജിൻഡ് സ്വദേശികളാണ് കോടതിയെ സമീപിച്ചത്. ബന്ധുക്കളിൽ നിന്ന് ഭീഷണിയുണ്ടെന്നും, പൊലീസ് സംരക്ഷണം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

തിരുവനന്തപുരത്തേക്ക് ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ എത്തുന്നു

കേരളം20 hours ago

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

കേരളം6 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം6 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം7 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം7 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം7 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം7 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം1 week ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം1 week ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version