കേരളം
വൈറസ് ബാധ; കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ ഒരു കുട്ടിയാന കൂടി ചരിഞ്ഞു
കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ ഒരു കുട്ടിയാന കൂടി ചരിഞ്ഞു. നാല് വയസുള്ള അര്ജുന് എന്ന കുട്ടിയാനയാണ് ചരിഞ്ഞത്. വൈറസ് ബാധയെ തുടര്‍ന്ന് സങ്കേതത്തിലെ ആനകള്‍ നിരീക്ഷണത്തിലാണ്. വൈറസ് ബാധിച്ച് രണ്ടു ദിവസം മുമ്പ് മറ്റൊരു ആന കുട്ടി കൂടി ചരിഞ്ഞിരുന്നു.
കോട്ടൂര്‍ ആനക്കോട്ടയിലെ ശ്രീക്കുട്ടിയെന്ന കുട്ടിയാന നാല് ദിവസം മുന്‍പാണ് ചെരിഞ്ഞത്. മരണകാരണം അപൂര്‍വ്വ വൈറസ് ബാധയെന്ന് കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന ഹെര്‍പസ് എന്ന അപൂര്‍വ്വ വൈറസാണിത്.
10 വയസിന് താഴെയുളള ആനകള്‍ക്ക് ഈ വൈറസ് ബാധിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കും.
മുന്‍കരുതലിന്റെ ഭാഗമായി ആനക്കോട്ടയിലെ പത്ത് വയസിന് താഴെയുള്ള എല്ലാ കുട്ടിയാനക്കള്‍ക്കും ചികിത്സ തുടങ്ങിയതായി ഡിഎഫ്ഒ അനില്‍ കുമാര്‍ അറിയിച്ചു.