കേരളം
തിരുവഞ്ചൂരിന് വധഭീഷണി
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് വധഭീഷണി. തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. എംഎല്‍എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്നാണ് കത്തില്‍ പറയുന്നത്.
ക്രിമിനല്‍ പട്ടികയില്‍പ്പെടുത്തിയതിന്റെ പ്രതികാരമാണെന്നു കത്തില്‍ പറയുന്നു. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും അദ്ദേഹത്തിന്റെ മകനും നേരെ ഉയരുന്ന ആരോപണങ്ങൾ കാലം കരുതിവെച്ച പ്രതിഫലമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ.തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ തനിക്കുനേരെ സുരേന്ദ്രൻ ഉയർത്തിയ ആരോപണങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ടാണ് അർജ്ജുൻ രാധാകൃഷ്ണന്റെ ഫെയ്സ്ബുക് കുറിപ്പ്. സുരേന്ദ്രന്റെ മകൻ ഒരു പക്ഷേ നിരപരാധിയാണെങ്കിൽ അയാളുടെ മാനസികാവസ്ഥ തനിക്ക് മനസിലാകുമെന്നും അർജുൻ പറഞ്ഞു.
അതേസമയം തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയുള്ള ഭീഷണി കത്തിന് പിന്നിൽ ടിപി കേസ് പ്രതികളെന്ന് വിഡി സതീശൻ. സംഭവം ഗൗരവതരമാണെന്നും അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കത്തയച്ചത് കോഴിക്കോടു നിന്നാണ്. ജയിലിൽ കഴിയുന്ന ടിപി വധക്കേസ് പ്രതികളാണ് ഭീഷണി മുഴക്കിയതെന്ന് വിഡി സതീശനും കെ സുധാകരനും പറഞ്ഞു. എംഎൽഎ ഹോസ്റ്റലിലേക്കാണ് തിരുവഞ്ചൂരിന് കത്ത് വന്നത്. പത്ത് ദിവസത്തിനുള്ളിൽ കുടുംബസമേതം നാട് വിട്ടില്ലെങ്കിൽ കൊല്ലുമെന്നുമാണ് ഭീഷണി. സംഭവത്തിൽ തിരുവഞ്ചൂർ മുഖ്യന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.