Connect with us

കേരളം

പ്രതിപക്ഷ പ്രതിഷേധം; സഭാസമ്മേളനം വെട്ടിച്ചുരുക്കി, സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു

Published

on

പ്രതിപക്ഷപ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സഭാസമ്മേളനം വെട്ടിച്ചുരുക്കി സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. ഈ മാസം 30 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് ഇന്നും അനുമതി ലഭിച്ചിരുന്നില്ല. അവകാശങ്ങൾ നിഷേധിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യങ്ങൾ മുഴക്കിയതോടെ ഇന്നലെയും സഭാ നടപടികൾ ഇടയ്ക്ക് വച്ച് നിർത്തേണ്ടി വന്നിരുന്നു. ജനുവരി 23ന് ആരംഭിച്ച 15ാം നിയമസഭയുടെ എട്ടാം സമ്മേളനം 21 ദിവസത്തെ സിറ്റിംഗ് പൂർത്തിയാക്കി അവസാനിക്കുകയാണെന്ന് സ്പീക്കർ അറിയിച്ചു.

പ്രതിപക്ഷ പ്രതിഷേധത്താൽ സഭാനടപടികൾ അലങ്കോലമായാലും, സമ്മേളനം വെട്ടിച്ചുരുക്കി പിന്മാറേണ്ടെന്ന നിലപാടിലായിരുന്നു ഭരണപക്ഷം. 30വരെ സമ്മേളനം തുടരാൻ പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ചേർന്ന കാര്യോപദേശകസമിതി യോഗം തീരുമാനിച്ചിരുന്നു. പ്രതിഷേധമുണ്ടായാൽ ചർച്ച കൂടാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായിരുന്നു നീക്കം. പൊതുജനാരോഗ്യ ബിൽ ഉൾപ്പെടെ ചില സുപ്രധാന നിയമനിർമാണങ്ങൾ വേണ്ടതിനാലാണ് സമ്മേളനം 30വരെ തുടരാൻ തീരുമാനിച്ചത്.സഭയിലെ പ്രതിഷേധത്തിന്റെ ഭാഗമായി ചോദ്യോത്തര വേളയ്‌ക്കിടെ അഞ്ച് എം എൽ എമാർ നടുത്തളത്തിൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിയിരുന്നു. അൻവർ സാദത്ത്, ഉമ തോമസ്, ടി ജെ വിനോദ്, കുറുക്കോളി മൊയ്തീൻ, എ കെ എം അഷ്റഫ് എന്നിവരാണ് സത്യാഗ്രഹമിരുന്നത്. പ്രതിപക്ഷ എം എൽ എമാർ സമരം ചെയ്യുന്നവർക്ക് അഭിവാദ്യം അർപ്പിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് എട്ടാം സമ്മേളനത്തിൽ സഭയിൽ നടന്ന കാര്യങ്ങൾ വിവരിച്ച് സ്‌പീക്കർ‌ എ എൻ ഷംസീർ സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞതായി അറിയിച്ചത്.

ബില്ലുകൾ അതിവേഗം അവതരിപ്പിച്ച് നടപടികളെല്ലാം പൂർത്തിയാക്കിയാണ് സഭ പിരിഞ്ഞത്.രണ്ട് വനിതകൾ ഉൾപ്പെടെയുള്ള പ്രതിപക്ഷാംഗങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ നടപടിക്കോ, ചർച്ചയ്ക്ക് പോലുമോ സർക്കാർ തയ്യാറാകാത്തതിനെതിരെ ചോദ്യോത്തരവേള സ്തംഭിപ്പിച്ചായിരുന്നു ഇന്നലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ നിലയുറപ്പിച്ചു. സ്പീക്കർ ചോദ്യോത്തരവേള തുടർന്നെങ്കിലും, പ്രതിഷേധം കനത്തതോടെ 29-ാം മിനിട്ടിൽ നടപടികൾ താത്കാലികമായി നിറുത്തിവച്ചു. പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ, 11 മണിക്ക് കാര്യോപദേശകസമിതി യോഗം വീണ്ടും സഭ ചേർന്നെങ്കിലും സമവായം മുന്നിൽക്കണ്ട് സ്‌പീക്കർ നടത്തിയ റൂളിംഗും ഫലം കണ്ടില്ല. തുടർന്ന് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി, സഭ പിരിയുന്നതായി സ്പീക്കർ അറിയിക്കുകയായിരുന്നു.

അതേസമയം, പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇന്നും സഭാ ടിവിയിൽ കാണിച്ചില്ല. സഭാ നടപടികളുടെ സംപ്രേഷണത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും ഉൾപ്പെടുത്തുന്ന പാർലമെന്റിലെ മാതൃക നിയമസഭയിലും സ്വീകരിക്കണമെന്ന നിർദ്ദേശം പരിശോധിക്കുമെന്ന് സ്പീക്കർ ഇന്നലെ റൂളിംഗിൽ വ്യക്തമാക്കിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version