Connect with us

കേരളം

ഇടതുമുന്നണി യോഗം നാളെ: മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്ത് നല്‍കി എല്‍ജെഡി; തീരുമാനമില്ലെന്ന് എൻസിപി

Screenshot 2023 09 19 153129

മന്ത്രിസഭാ പുനസംഘടന അടക്കം അജണ്ടയാകുന്ന നിർണ്ണായക ഇടതുമുന്നണി യോഗം നാളെ നടക്കാനിരിക്കെ നേതൃത്വത്തിന് കത്ത് നൽകി എൽജെഡി. മന്ത്രിസ്ഥാനം ആവശ്യപ്പെട്ടാണ് എല്‍ജെഡി ഇടതുമുന്നണിക്ക് കത്ത് നല്‍കിയത്. ഇടതുമുന്നണി കണ്‍വീനര്‍ക്കാണ് കത്ത് നല്‍കിയത്. മുന്നണിയിലെ 11 സ്ഥിരാംഗങ്ങളില്‍ പത്ത് കക്ഷികള്‍ക്കും മന്ത്രിസ്ഥാനമുണ്ട്, എല്‍ജെഡിക്ക് മാത്രമാണ് മന്ത്രിസ്ഥാനം നല്‍കാത്തതെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്. എല്‍ജെഡിക്ക് മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാര്‍ ഇടതുമുന്നണി കണ്‍വീനര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. നാളത്തെ ഇടതുമുന്നണി യോഗത്തിന് മുന്നോടിയായാണ് കത്ത് നല്‍കിയത്. നാളെ നടക്കുന്ന മുന്നണി യോഗത്തില്‍ ശ്രേയാംസ് കുമാര്‍ പങ്കെടുക്കും.

ഇതിനിടെ മന്ത്രിസഭാ പുനസംഘടനയിൽ എൻസിപിയിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി എ കെ ശശീന്ദ്രൻ രംഗത്ത് വന്നു. കരാറുള്ള പാർട്ടികളുടെ പേരിൽ എൻസിപി ഇല്ല. അവകാശവാദം ആർക്കും ഉന്നയിക്കാം, ശശീന്ദ്രൻ പറഞ്ഞു. പ്രഫുൽ പട്ടേൽ നിർണായക ഘട്ടത്തിൽ കാലുവാരി പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്നും അദ്ദേഹത്തിൻറെ വാക്കുകൾക്ക് എൻസിപി പ്രവർത്തകരിൽ ഒരു വിലയുമില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. തോമസ് കെ തോമസിൻ്റെ അവകാശവാദത്തെക്കുറിച്ച് അറിയില്ല. മന്ത്രിസ്ഥാനം ആരിൽ നിന്നും പിടിച്ചു പറിച്ചിട്ടില്ല. പാർട്ടി എന്താണോ പറയുന്നത് അതാണ് തൻ്റെ തീരുമാനമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

ഇടതുമുന്നണിയിലെ ധാരണപ്രകാരം ഒറ്റ എംഎല്‍എമാര്‍ മാത്രമുള്ള പാര്‍ട്ടികളുടെ നിലവിലെ മന്ത്രിമാര്‍ ഒഴിവാകും. ആൻ്റണി രാജുവിനും അഹമ്മദ് ദേവർകോവിലിനും പകരം കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും മന്ത്രിമാരായേക്കും. വനം വകുപ്പ് ആവശ്യപ്പെടാനാണ് ഗണേഷ് കുമാറിന്റെ നീക്കം. മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ സിപിഐഎമ്മില്‍ ഭിന്നാഭിപ്രായമുണ്ട്. സോളാര്‍ വിവാദത്തിന്റെ ഇടയില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്നതിലാണ് സിപിഐഎമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളത്. ഇതിനിടെ സ്പീക്കർ എഎൻ ഷംസീറിനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വീണാ ജോർജ്ജിനെ സിപിഐഎം സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version