ദേശീയം
ഹൃദയാഘാതമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്; കെകെയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മുംബൈയില്‍
ബോളിവുഡ് ഗായകനും മലയാളിയുമായ കെകെയുടെ മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ട്. കൊല്‍ക്കത്ത പൊലീസിന് എസ്എസ്‌കെഎം ആശുപത്രിയില്‍ നിന്ന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഹൃദയാഘാതമാണെന്നും മരണത്തില്‍ മറ്റ് അസ്വാഭാവികതയൊന്നുമില്ലെന്നും ഇതുവരെ കണ്ടെത്താനായില്ല എന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.
അതിനിടെ കെകെയുടെ സംസ്‌കാരം ഇന്ന് മുംബൈയില്‍ നടക്കും. അന്ത്യകര്‍മങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബം പങ്കുവച്ചിട്ടുണ്ട്. ഇന്നലെ തന്നെ കെകെയുടെ മൃതദേഹം കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് കൊണ്ടുവന്നിരുന്നു. അന്ധേരിയിലെ പാര്‍ക് പ്ലാസയില്‍ 10.30 മുതല്‍ 12.30 വരെ കെകെയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി വെര്‍സോവ ഹിന്‍ഡി ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകും.
ചൊവ്വാഴ്ചയാണ് സംഗീത പരിപാടി കഴിഞ്ഞ ഹോട്ടലില്‍ തിരിച്ചെത്തിയ കെക കുഴഞ്ഞു വീഴുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മുഖത്തും നെറ്റിയിലും മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് കൊല്‍ക്കത്ത പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. നെറ്റിയിലും അരക്കെട്ടിലും കണ്ടെത്തിയ മുറിവുകള്‍ വീണപ്പോള്‍ സംഭവിച്ചതാകാമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ.