Connect with us

കേരളം

ഓണ്‍ലൈനിലൂടെ ലാപ്ടോപ്പ് ബുക്ക് ചെയ്തു; തിരുവനന്തപുരം സ്വദേശിക്ക് 3.20 ലക്ഷം രൂപ നഷ്ടമായി

Published

on

Untitled 2020 11 12T200434.744

ഓണ്‍ലൈന്‍ വഴി ലാപ്ടോപ്പ് ബുക്ക് ചെയ്ത തിരുവനന്തപുരം സ്വദേശിക്ക് 3.20 ലക്ഷം രൂപ നഷ്ടമായി. ഒക്ടോബര്‍ 26 നായിരുന്നു യുവാവ് ലാപ്ടോപ്പ് വാങ്ങുന്നതിനായി മുന്‍കൂര്‍ പണം നല്‍കി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത്.

അമേരിക്കയില്‍ നിന്ന് കൊറിയര്‍ വഴി ലാപ്ടോപ്പ് അയച്ചുനല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനായി മുന്‍കൂര്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പറഞ്ഞ തിയതിയില്‍ ലാപ്ടോപ്പ് ലഭിച്ചില്ല. മാത്രമല്ല കൂടുതല്‍ തുക ആവശ്യപ്പെട്ട് സന്ദേശം ലഭിക്കുകയും ചെയ്തു.

സംശയം തോന്നിയ യുവാവ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ മാത്രം പലര്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് സമാനമായ രീതിയില്‍ നഷ്ടമായിരിക്കുന്നത്.

തുടര്‍ന്ന് സിറ്റി ക്രൈം പൊലീസ് എസി.പി ടി. ശ്യാംലാലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോമിലുള്ള പല ഐടി പ്രൊഫഷണലുകളും ഇത്തരം ചതിയില്‍ പെട്ടതായും കണ്ടെത്തി.

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍, ജോബ് സൈറ്റുകള്‍ വഴി പണം നഷ്ടപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായും അതിനാല്‍ ഓണ്‍ലൈന്‍ വഴി പണം കൈമാറ്റം ചെയ്യുന്നവര്‍ വിശ്വാസ്യത ഉറപ്പുവരുത്തി മാത്രമേ പണം കൈമാറാവൂ എന്നും  എസി.പി ടി. ശ്യാംലാല്‍ അറിയിച്ചു.

Xiamen wiesel technology, tyler host, shenzhen hootel, century technology, interpred partners jsc, city electronic(pakistan),xiamen gayuanxi electronic commerce co ltd. എന്നീ കമ്പനികളില്‍ വിവിധ പ്രോഡക്ടുകള്‍ക്കായി ആലിബാബ ഓണ്‍ലൈന്‍ സൈറ്റ് വഴി ബുക്ക് ചെയ്തവരാണ് കബളിപ്പിക്കപ്പെട്ടിരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version