Connect with us

കേരളം

പൂർണമായും ഡിജിറ്റലാകാൻ കുടുംബശ്രീ; എല്ലാം ആപ്പിൽ

Published

on

സംസ്ഥാനത്തെ സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീ പൂർണ്ണമായും ഡിജിറ്റിലാകുന്നു. അയൽക്കൂട്ടങ്ങളുടെ പൂർണമായ വിവരങ്ങളും സാമ്പത്തിക ഇടപാടുകളടക്കം സെപ്റ്റംബറിനുള്ളിൽ പൂർണമായും ലോക്കോസ് എന്ന മൊബൈലിൽ രേഖപ്പെടുത്തും. വായ്പ നൽകുന്നതിലെ ക്രമക്കേട് അടക്കം തടയാനാണ് ഡിജിറ്റലൈസ് ചെയ്യുന്നത്.

സംസ്ഥാനത്ത് 2,53,000 അയൽക്കൂട്ടങ്ങളുണ്ട്. അയൽക്കൂട്ടങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന എഡിഎസ്- സിഡിഎസ് മേൽനോട്ട സംവിധാനങ്ങളുമുണ്ട്. അയൽക്കൂട്ടങ്ങളുടെ പൂർണ വിവരങ്ങള്‍ ഇവരുടെ വായ്പ നിക്ഷേപം, സ്ഥാപനങ്ങള്‍ എന്നിവരുടെ പൂർണമായ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തിട്ടില്ല. വായ്പ വിവരങ്ങളും നിക്ഷേപങ്ങളുമെല്ലാം അയ‌ൽകൂട്ടങ്ങള്‍ രജിസ്റ്ററിൽ എഴുതി മേൽ കമ്മിറ്റിക്ക് കൈമാറുകയാണ് ചെയ്യുന്നത്. വാർഷിക ഓ‍ഡിറ്റ് മാത്രമാണുള്ളത്.

പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ അൽക്കൂട്ടങ്ങളുടെ പ്രവർത്തനങ്ങളെ തുടർച്ചയായി പരിശോധിക്കുകയാണ് ലക്ഷ്യം. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായ കേന്ദ്രസർക്കാരിന്റെ ലോക്കോസ് എന്ന മൊബൈൽ ആപ്പ് വഴിയാണ് കുടുംബശ്രീകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. ആദ്യം അയൽകൂട്ടങ്ങളുടെ പേര്, അംഗങ്ങള്‍ എന്നിവ ആപ്പിൽ രേഖപ്പെടുത്തും. അതിന് ശേഷം സാമ്പത്തിക വിവരങ്ങള്‍ രേഖപ്പെടുത്തും. ഇതിനായി റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുത്ത് പരിശീലിപ്പിച്ചു.

എല്ലാ ആഴ്ചയിലും ഈ റിസോഴ്സ് പേഴ്സണ്‍മാർ അയൽകൂട്ടങ്ങളുടെ വിവരങ്ങള്‍ ആപ്പിലേക്ക് രേഖപ്പെടുത്തും. ജൂലൈ31ന് മുമ്പ് അയൽകൂട്ടങ്ങളുടെ പൂർണ വിവരങ്ങള്‍ ആപ്പിൽ ഉള്‍പ്പെടുത്തും. ഇതിനു ശേഷം മേൽഘടകങ്ങളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തും. കുടുംബശ്രീയുടെ താഴേത്തട്ടിലുള്ള പ്രവർത്തനങ്ങള്‍ വരെ കൃത്യമായി പരിശോധിക്കാൻ പുതിയ ആപ്പുവഴി കഴിയും. സാമ്പത്തിക ക്രമക്കേടുകളും തടയാനും കഴിയും.

തൃശൂർ മുല്ലശേരി ബ്ലോക്കിൽ ഡിജിറ്റലൈസിംഗ് പൂ‍ർണ വിജയമായി ആദ്യഘട്ടത്തിൽ നടപ്പാക്കി. തുടർന്നാണ് സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചത്. കേരളത്തിലെ ദാരിദ്ര്യ നി‍ർമാർജ്ജനത്തിനും സ്ത്രീ ശാക്തീകരണത്തിനും വേഗം കൂട്ടിയ കുടുംബശ്രീ 25-ാം വാർഷികം ആഘോഷിക്കുമ്പോഴാണ് ഡിജിറ്റലാകുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ട്രയൽ റണ്ണിന് സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

കേരളം1 day ago

ത്യാഗ സ്മരണയിൽ വിശ്വാസികൾ; ഇന്ന് ബലി പെരുന്നാൾ

കേരളം3 days ago

ഓപ്പറേഷന്‍ ലൈഫ്: മണ്‍സൂണില്‍ 3044 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍

കേരളം3 days ago

സത്യഭാമയ്ക്ക് ജാമ്യം; പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന ഉപാധി

കേരളം3 days ago

കാറിനുള്ളിലെ സ്വിമ്മിങ് പൂള്‍; സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ അന്ത്യാഞ്ജലി; അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്

കേരളം4 days ago

പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന്

കേരളം4 days ago

ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

കേരളം4 days ago

വേദനയോടെ നാട്; മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു

കേരളം4 days ago

പന്തീരങ്കാവ്: കസ്റ്റഡിയിലെ‍ടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version