Connect with us

കേരളം

ഡ്യൂട്ടിക്കിടയിൽ മദ്യപാനം ; 8 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി

Published

on

ksrtc

കഴിഞ്ഞ ദിവസങ്ങളിലായി ഡ്യൂട്ടിക്കിടയിൽ മദ്യപാനം, പണം ഈടാക്കി ടിക്കറ്റ് നൽകാതിരിക്കൽ , സൗജന്യ യാത്ര അനുവദിക്കൽ , മേൽ ഉദ്യോ​ഗസ്ഥരോട് അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവങ്ങളിൽ 8 ജീവനക്കാരെ സിഎംഡി സസ്പെൻഡ് ചെയ്തു.

മാവേലിക്കര ഡിപ്പോയിലെ ആർപിസി 225 നമ്പർ ഫാസറ്റ് പാസഞ്ചർ ബസ് മാവേലിക്കര എറണാകുളം സർവ്വീസ് നടത്തവേ മദ്യപിച്ച് ഡ്യൂട്ടി ചെയ്ത കണ്ടക്ടർ എസ്. സുനിൽ കുമാറിനേയും, അവധി അപേക്ഷ നിരസിച്ചതിന് പിറവം യൂണിറ്റിലെ കൺട്രോളിം​ഗ് ഇൻസ്പെക്ടറിനോട് അപമര്യാദയായി പെരുമാറി ദേഹോപദ്രവം ചെയ്ത സംഭവത്തിൽ പിറവം യൂണിറ്റിലെ കണ്ടക്ടർ പി.എൻ. അനിൽകുമാറിനേയും, യാത്രാക്കാരിൽ നിന്നും യാത്രാക്കൂലി ഈടാക്കിയ ശേഷം ഡെഡ് ടിക്കറ്റ് വിതരണം ചെയ്ത ചടയമം​ഗലം ഡിപ്പോയിലെ കണ്ടക്ടർ എൻ.സി ബാലുനിതയേയും സസ്പെൻഡ് ചെയ്തു.

സർവ്വീസ് നടത്തവേ യാത്രക്കാരനിൽ നിന്നും യാത്രാക്കൂലി ഈടാക്കുകയോ, ടിക്കറ്റ് നൽകുകയോ ചെയ്യാതെ സൗജന്യ യാത്ര അനുവദിച്ച പുനലൂർ യൂണിറ്റിലെ ഡ്രൈവർ കം കണ്ടക്ടർ സുനിൽ കുമാറിനേയും, മാസ്ക് ധരിക്കാതെ മദ്യലഹരിയിൽ തൃശ്ശൂർ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മേൽ ഉദ്യോ​ഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത ചിറ്റൂർ യൂണിറ്റിലെ കണ്ടക്ടർ പി. പ്രേംകുമാറിനേയും സസ്പെൻഡ് ചെയ്തു.

മദ്യപിച്ച് സിഎംഡിയുടെ ഉത്തരവിന് വിരുദ്ധമായി ആലപ്പുഴ ഡിപ്പോ പരിസരത്ത് എത്തിയ കൽപ്പറ്റ ഡിപ്പോയിലെ ഡ്രൈവർ എ.പി. സന്തോഷ്, പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ സന്തോഷ് എം കർത്ത അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസറുടെ ചേമ്പറിൽ ബ​ഹളം ഉണ്ടാക്കിയതിനും സസ്പെൻഡ് ചെയ്തു. 2018- 19 കാലയളവിൽ‌ എടപ്പാൾ റീജിയണൽ വർക്ക് ഷോപ്പിലേക്ക് ഓഡർ പ്രകാരം നൽകിയ പെയിന്റിന് ഉള്ള തുക കടയുടമയ്ക്ക് നൽകാത്ത എടപ്പാളിലെ റീജിയണൽ വർക്ക് ഷോപ്പ് സ്റ്റോർ ഇഷ്യൂവർ ആയ സജിൻ സണ്ണിയേയും സസ്പെൻഡ് ചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version