Connect with us

കേരളം

ഓണക്കാലത്ത് കെഎസ്ആർടിസി യാത്രാക്കാരുടെ ആവശ്യാനുസരണം സർവ്വീസുകൾ നടത്തും

Published

on

KSRTc

ഓണക്കാലത്ത് യാത്രക്കാരുടെ ആവശ്യം അനുസരിച്ച് കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തും. നിലവിലെ കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ആയിരിക്കും സർവ്വീസുകൾ നടത്തുക. ഇതിന്റെ അടിസ്ഥാനത്തിൽ ആ​ഗസ്റ്റ് 19 മുതൽ 23 വരെ തുടർച്ചയായി അവധി വരുന്നതിനാൽ യാത്രാക്കാരുടെ തിരക്കിന് അനുസരിച്ച് കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിൽ നിന്നും ആവശ്യമായ സർവ്വീസുകൾ നടത്തും.

ദീർഘ ദൂര സർവ്വീസുകളിൽ മുൻകൂർ റിസർവേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായി അവധി തുടങ്ങുന്നതിന്റെ തലേ ദിവസമായ 18 ന് യാത്രാക്കാരുടെ തിരക്കനുസരിച്ച് മുഴുവൻ സർവ്വീസുകളും നടത്തും. ആ​ഗസ്റ്റ് 15, 22 ഞാറാഴ്ച ദിവസങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനാൽ യാത്രാക്കാരുടെ തിരക്കനനുസരിച്ച് ആവശ്യമായ സർവ്വീസ് നടത്തും.

ഉത്രാട ദിവസമായ 20 തിന് ഹെഡ് ക്വാർട്ടേഴ്സ് ഡി.റ്റി.ഒ മാർ അതാത് ഹെ‍ഡ് ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് സർവ്വീസുകൾ ക്രമീകരിക്കുകയും, പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ഇൻസ്പെക്ടർമാരെ വിന്യസിച്ച് സർവ്വീസുകൾ നിയന്ത്രിക്കുകയും ചെയ്യും.
കൂടുതൽ യാത്രാക്കർ ഉണ്ടെങ്കിൽ ദീർഘദൂര ബസുകൾ END to END ഫെയർ നിരക്കിൽ കൂടുതൽ സർവ്വീസുകൾ നടത്തും.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട് , കോഴിക്കോട് തുടങ്ങിയ പ്രധാന യൂണിറ്റുകളിൽ നിന്നും യാത്രാക്കാരുടെ ആവശ്യപ്രകാരം കൂടുതൽ സർവ്വീസുകൾ നടത്തും.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കുന്ന സ്ഥലങ്ങളിലേക്കും ട്രാഫിക് ഡിമാന്റ് അനുസരിച്ച് കൂടുതൽ സർവ്വീസുകൾ നടത്തും. അന്തർ സംസ്ഥാന സർവ്വീസുകൾ ആരംഭിക്കുവാൻ സാഹചര്യം ഉണ്ടാകുന്ന പക്ഷം പൂർണ്ണമായി ഓൺലൈൻ റിസർവേഷനിൽ ഉൾപ്പെടുത്തുകയും END to END ഫെയർ വ്യവസ്ഥയിൽ ഓപ്പറേറ്റ് ചെയ്യുകയും ചെയ്യും. ഓണാവധി ദിവസങ്ങളിൽ കൺസഷൻ കൗണ്ടർ പ്രവർത്തിക്കുകയില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version