Connect with us

കേരളം

കെഎസ്ആർടിസി ജീവനക്കാർക്ക് ഉടൻ വാക്സിൻ നൽകും

Published

on

vaccine 3

കെഎസ്ആർടിസി ജീവനക്കാരെ മുൻ​ഗണന വിഭാ​ഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകുവാൻ സർക്കാർ ഉത്തരവ് ഇറക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയിലെ 18-44 വയസിന് മധ്യേയുള്ള അർഹരായ ജീവനക്കാർക്ക് ഉടൻ തന്നെ വാക്സിൻ ലഭ്യമാക്കുമെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.

യൂണിറ്റ് അടിസ്ഥാനത്തിലാണ് വാക്സിൻ കുത്തിവയ്ക്കുന്നത്. യൂണിറ്റുകളിലും, ചീഫ് ഓഫീസുകളിലും ഒരു നോഡൽ അസിസ്റ്റനെ ഇതിനായി ചുമതലപ്പെടുത്തും. നോഡൽ അസിസ്റ്റന്റുമാർ വാക്സിൻ ലഭ്യമാകുന്ന സർക്കാർ പോർട്ടലിൽ ജീവനക്കാരുടെ വിവരങ്ങൾ അപ്പ്ഡേറ്റ് ചെയ്യും. കൊവിഡ് പോസിറ്റീവ് ആയ ജീവനക്കാർക്ക് നെ​ഗറ്റീവ് ആയി ആറ് ആഴ്ചകൾക്ക് ശേഷമേ വാക്സിൻ നൽകുകയുള്ളൂ.

മേയ് 20 മുതൽ ഇതിന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കും. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്കൽ, മിനിസ്റ്റീരിയൽ സ്റ്റാഫ് എന്ന മുൻ​ഗണന ക്രമത്തിലാകും വാക്സിൻ ലഭ്യമാക്കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version