Connect with us

ക്രൈം

ബസ് സ്റ്റോപ്പിൽനിന്ന് കാർ മാറ്റാൻ ആവശ്യപ്പെട്ടു; KSRTC ഡ്രൈവർക്ക് മർദനവും അസഭ്യവർഷവും

Published

on

ksrtc thripoonithura

തൃപ്പൂണിത്തുറയിൽ കെ.എസ്. ആർ.ടി.സി ഡ്രൈവർക്ക് മർദനം. കണ്ണൻകുളങ്ങര ബൈപ്പാസിന് സമീപം കാർ കുറുകേയിട്ട് കെ.എസ്. ആർ.ടി.സി ബസ് ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. എറണാകുളം ബസ് ഡിപ്പോയിലെ പി.ഐ സുബൈറിനാണ് മർദനമേറ്റത്.

എറണാകുളം ഡിപ്പോയിൽ നിന്നും കട്ടപ്പനയിലേക്ക് പോകുകയായിരുന്ന ബസിലെ ഡ്രൈവറാണ് സുബൈർ. ബസ് സ്റ്റോപ്പിന് സമീപത്തായി നിർത്തിയിരുന്ന ഇന്നോവ കാർ മാറ്റാനായി ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം. സ്റ്റോപ്പിൽ നിന്നും ആളെ കയറ്റി ബസ് യാത്ര തുടർന്നതോടെ ഈ കാർ ബസിന് മുന്നിലായി നിർത്തിയിടുകയും ബസിന്റെ ഡോർ തുറന്ന് വന്ന് അസഭ്യ വർഷം നടത്തുകയും ശേഷം മർ​ദിക്കുകയുമായിരുന്നു.

ഡ്രൈവർക്ക് കൈക്കും തലക്കും പരിക്കേറ്റിട്ടുണ്ട്. നിലവിൽ തൃപ്പൂണിത്തുറ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ് സുബൈർ. സുബൈറിന്റെ പരാതിയിൽ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 weeks ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 weeks ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 weeks ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 weeks ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 weeks ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 weeks ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 weeks ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 weeks ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 weeks ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം1 month ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version