Connect with us

കേരളം

വന്ദേഭാരതില്‍ രാത്രി തിരൂരില്‍ എത്തുന്നവര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും

ksrtc bus for vande bharat passengers to tirur 1696173714

വന്ദേഭാരത് ട്രെയിനില്‍ എത്തുന്നവര്‍ക്കായി തിരൂരില്‍ നിന്ന് മലപ്പുറത്തേക്ക് കണക്ഷന്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. തിരൂരില്‍ നിന്ന് വൈലത്തൂര്‍, കോട്ടയ്ക്കല്‍ വഴിയാണ് മലപ്പുറത്ത് എത്തുക.

ഇന്ന് മുതൽ മലപ്പുറം ഡിപ്പോയിൽ നിന്നും പുതിയ സർവീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. വന്ദേഭാരതിന്‍റെ സമയക്രമം അനുസരിച്ചാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക. വന്ദേഭാരത് ട്രെയിനിൽ പോകാന്‍ മലപ്പുറത്ത് നിന്ന് തിരൂരില്‍ എത്തേണ്ടവര്‍ക്കും, വന്ദേഭാരതില്‍ തിരൂരിൽ എത്തിയ ശേഷം കോട്ടക്കൽ, മലപ്പുറം ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ക്കും ഉപകാരമാകുന്ന തരത്തിൽ ആണ് പുതിയ സർവീസ്.

7.00 പിഎം മഞ്ചേരി-തിരൂർ

7.00 പിഎം – മഞ്ചേരി
7.30 പിഎം – മലപ്പുറം
8.00 പിഎം – കോട്ടക്കൽ
8.40 – തിരൂർ

വന്ദേ ഭാരത് തിരൂർ എത്തിയ ശേഷം റിട്ടേണ്‍ സർവീസ്

9.00 പിഎം തിരൂർ – മലപ്പുറം

9.00 പിഎം തിരൂർ
9.30 പിഎം കോട്ടക്കൽ
10.00 പിഎം മലപ്പുറം

കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

മലപ്പുറം : 0483-2734950/2736240
കെഎസ്ആർടിസി, കൺട്രോൾ റൂം
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി-
വാട്സാപ്പ് – +919497722205 ബന്ധപ്പെടാം.

ആദ്യ വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. മലപ്പുറം ജില്ലയെ അവഗണിച്ചതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം രണ്ടാം വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പുണ്ട്. ആദ്യ വന്ദേ ഭാരതിലും തിരൂരില്‍ സ്റ്റോപ്പ് കിട്ടാന്‍ ശ്രമം തുടരുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version