Connect with us

കേരളം

ഹർത്താൽ; നാളെ കെഎസ്ആർടിസി ബസുകളും ഓടില്ല; അവശ്യ സർവീസ് മാത്രം

Published

on

BUSY DAYS FOR KSRTC

കെഎസ്ആർടിസി സാധാരണ നടത്തുന്ന ബസ് സർവീസുകൾ നാളെ ഉണ്ടാകില്ല. തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിന്റെ പശ്ചാത്തലത്തിലാണ് കോർപറേഷന്റെ ഈ തീരുമാനം. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാൻ സാധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാൻ സാധ്യതയുള്ളതിനാലും സാധാരണ ഗതിയിൽ നടത്തുന്ന സർവീസുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് മാനേജിങ് ഡയറക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അവശ്യ സർവീസുകൾ വേണ്ടിവന്നാൽ പൊലീസിന്റെ നിർദ്ദേശപ്രകാരവും ആവശ്യം പരിഗണിച്ചും മാത്രം നടത്തും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ അതാത് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആശുപത്രികൾ, റയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടിൽ പരിമിതമായ ലോക്കൽ സർവ്വിസുകൾ പൊലീസ് അകമ്പടിയോടെയും മാത്രം അയയ്ക്കാൻ ശ്രമിക്കും.

ദീർഘദൂര സർവീസുകൾ തിങ്കളാഴ്ച വൈകീട്ട് ആറിന് ശേഷം ഉണ്ടായിരിക്കും. ദീർഘദൂര സർവീസുകൾ അടക്കം എല്ലാ സ്റ്റേ സർവീസുകളും തിങ്കളാഴ്ച വൈകീട്ട് ആറിറ് ശേഷം ഡിപ്പോകളിൽ നിന്നു ആരംഭിക്കും. യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാൽ അധിക ദീർഘദൂര സർവീസുകൾ അയക്കുന്നതിന് ബസുകളും ജീവനക്കാരെയും യൂണിറ്റുകളിൽ ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version