Connect with us

കേരളം

കെ.എസ്.ആർ.ടി.സിയിൽ കൂടുതൽ ബസുകൾ കട്ടപ്പുറത്തേക്ക്; 1650 ബസുകളുടെ ഫിറ്റ്നസ് നാളെ അവസാനിക്കും

Published

on

BUSY DAYS FOR KSRTC

കെ.എസ്.ആർ.ടി.സി. 1650 ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഈ മാസം അവസാനിക്കും. ഫിറ്റ്നസ് തെളിയിക്കാൻ സാവകാശം അനുവദിക്കണമെന്ന് കെഎസ്ആർടിസി. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ പരിഹരിക്കാനുള്ള സാഹചര്യമില്ലെന്ന് കെ.എസ്.ആർ.ടി.സി എംഡി. 1650 കെ.എസ്.ആർ.ടി.സി ബസ്സുകളുടെ ഫിറ്റ്നസാണ് ഈ മാസം 30 ന്അവസാനിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഇത് പുതുക്കാനുള്ള സാഹചര്യമില്ലെന്ന് കെ.എസ്.ആർ.ടി.സി ഗതാഗത വകുപ്പിനെ അറിയിച്ചു.

ഇതിനു പുറമെ വാഹനങ്ങളിൽ ജി.പി.എസ്. ഘടിപ്പിക്കണമെന്ന നിബന്ധനയും കോർപ്പറേഷനു മുന്നിലുണ്ട്. ഇത് ഘടിപ്പിക്കുന്നതു ഈ മാസം അവസാനത്തോടെ മാത്രമേ ആരംഭിക്കുകയുള്ളൂ. ഫിറ്റ്നസ്ന് സാവകാശം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 5000 സർവീസുകൾ നടത്തിയ ഇടത്ത് വെറും 3200 സർവീസുകളാണ് ഇപ്പോൾ നിരത്തിലുള്ളത്. ഇതിൽ പകുതി ബസുകൾ കട്ടപ്പുറത്ത് കയറിയാൽ കെ.എസ്.ആർ.ടി.സിയുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകും.

ഡിസംബർ 31 വരെ ഫിറ്റ്നസ് നീട്ടണമെന്നാണ് കെ എസ് ആർ ടി സിയുടെ ആവശ്യം. സംസ്ഥാന ഗതാഗത വകുപ്പ് ഇക്കാര്യം കേന്ദ്ര ഗതാഗത വകുപ്പിനെ അറിയിച്ചിരിക്കുകയാണ്. ജിപിഎസ് ഘടിപ്പിക്കുന്നതുവരെ സാവകാശം വേണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് കെഎസ്ആർടിസി കടന്നു പോകുന്നത്. 4800 ബസുകൾ സർവ്വീസ് നടത്തിയിരുന്നയിടത്ത് നിലവിൽ 3300ൽ താഴെ ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. എല്ലാ മാസവും സർക്കാർ പണം നൽകിയാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത് .

പ്രതിസന്ധി മറികടക്കാനാണ് ജീവനക്കാർക്ക് ലേ ഓഫ് എന്ന നിർദ്ദേശവും കെഎസ്ആർടിസി മാനേജ്മെന്റ് മുന്നോട്ട് വച്ചിട്ടുണ്ട്.4000 ത്തോളം പേർക്ക് ലേ ഓഫ് നൽകേണ്ടി വരുമെന്ന് കെഎസ്ആർടിസി എംഡിയുടെ ശുപാർശ. അല്ലെങ്കിൽ 50% ശമ്പളം നൽകി ഒരു വർഷം മുതൽ അഞ്ച് വർഷം വരെ ​ദൈർഘ്യമുള്ള ദീർഘകാല ലീവ് നൽകാമെന്നും ശുപാർശയുണ്ട്. മധ്യപ്രദേശ് സർക്കാർ ആ രീതിയാണ് ചെയ്തത്. കെഎസ്ആർടിസി നിലവിൽ നേരിട്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നു. ശമ്പളം നൽകാൻ ഉൽപ്പെടെ ഏതാണ്ട് 100 കോടിയോളം രൂപയാണ് സർക്കാരിനോട് ഓരോ മാസവും അഭ്യർത്ഥിക്കുന്നതെന്നും തൊഴിലാളി സംഘടനകളുടെ യോഗത്തിൽ നേരത്തെ സിഎംഡി അറിയിച്ചു. ഇതിന് പിന്നാലെയാണ് ഫിറ്റ്നസ് പ്രതിസന്ധി ഉടലെടുത്തത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version