Connect with us

കേരളം

കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്‍റെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രിമുതല്‍

Published

on

ശമ്പളവിതരണത്തിലെ കാലതാമസത്തില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്‍റെ പണിമുടക്ക് സമരം ഇന്ന് അര്‍ധരാത്രിമുതല്‍. 24 മണിക്കൂര്‍ സമരം നാളെ രാത്രി 12 മണിവരെയാണ്. ബസ് സര്‍വീസുകളെ സമരം ബാധിച്ചേക്കും. ആരെയും നിര്‍ബന്ധിച്ച് പണിമുടക്ക് സമരത്തിന്‍റെ ഭാഗമാക്കില്ലെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. നാളെ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തും. കഴിഞ്ഞമാസത്തെ മുഴുവന്‍ ശമ്പളവും കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ സിഐടിയുവും ഐഎന്‍ടിയുസിയും സംയുക്തസമരം നടത്തിയിരുന്നു. ശമ്പളവിതരണം പൂര്‍ത്തിയാകുംവരെ തുടര്‍സമരങ്ങളുണ്ടാകുമെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

കെഎസ്ആര്‍ടിസി മാനേജുമെന്‍റിലെ തെമ്മാടികൂട്ടങ്ങളെ നിലക്കുനിർത്താൻ സർക്കാർ തയ്യാറാകണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് മന്ത്രിക്കും മാനജേുമെന്‍റിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി സംയുക്ത തൊഴിലാളി യൂണിയന്‍ ഇന്നലെ ചീഫ് ഓഫീസീനു മുന്നില്‍ സമരംതുടങ്ങി. കെഎസ്ആടിസിയില്‍ കെൽട്രോണ്‍ വഴി നടപ്പാക്കിയ പ്രവർത്തനങ്ങളിൽ അന്വേഷണം വേണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടു. തൊഴിലാളി സംഘടനകളുടെ നേതൃത്വം തൊഴിലാളികളോട് ഉത്തരവാദിത്വം കാണിക്കണമെന്നായിരുന്നു ഗതാഗതമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുണ്ടാക്കിയ ധാരണ പ്രകാരം അഞ്ചാം തീയതിക്കുമുമ്പ് മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നായിരുന്നു സൂചന സമരത്തിലെ തീരുമാനം. പക്ഷെ ഈ മാസം ഒരു ഗഡുമാത്രമാണ് നൽകിയത്. സംയുക്ത സമരസമിതിയിൽ നിന്നും പിൻമാറിയ ബിഎംഎസ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍, സിഐടിയുവും ഐഎൻടിയുിയും ചീഫ് ഓഫീസിന് മുന്നിൽ സമരം തുടരുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version