Connect with us

കേരളം

വനം വകുപ്പിനും കെഎസ്ഇബിയുടെ പണി! വനം വകുപ്പ് ഓഫീസുകളുടെ ഫ്യൂസ് ഊരി

Screenshot 2024 02 21 184703

വകുപ്പ് ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി. പത്തനംതിട്ട റാന്നി ഡി എഫ് ഒ ഓഫീസ് അടക്കമുള്ള വനം വകുപ്പ് ഓഫീസുകളുടെ ഫ്യൂസ് ആണ് ഊരി കെ എസ് ഇ ബി ഊരിയത്.ഇതോടെ ഈ ഓഫീസുകളിലെ വൈദ്യുതി വിതരണം നിലച്ചു. വൈദ്യുതിയില്ലാത്തത് ഓഫീസ് പ്രവര്‍ത്തനത്തെയും ബാധിച്ചു.വൈദ്യുതി ബില്ലിൽ കുടിശ്ശിക വന്നതോടെയാണ് ഇന്ന് രാവിലെ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരിയത്. 17 , 000 രൂപ ആണ് കുടിശ്ശിക. വനം വകുപ്പ് ആസ്ഥാനത്തു നിന്നാണ് ബില്ല് അടയ്ക്കേണ്ടത്. ഫ്യൂസ് ഊരിയതിന് പിന്നാലെ കുടിശ്ശിക തീർക്കാനുള്ള നടപടി വനം വകുപ്പ് തുടങ്ങിയുട്ടണ്ട്.

ഇന്നലെ എറണാകുളം കളക്ടറേറ്റിലെ ഫ്യൂസും കെഎസ്ഇബി ഊരിയിരുന്നു. 24 മണിക്കൂറിനുശേഷം ഇന്ന് ഉച്ചയോടെയാണ് എറണാകുളം കളക്ടറേറ്റിലെ വൈദ്യുതി പുനസ്ഥാപിച്ചത്. മാർച്ച് 31 നകം 57ലക്ഷം രൂപയുടെ കുടിശ്ശിക അടച്ച് തീർക്കുമെന്ന ജില്ല കളക്ടറുടെ ഉറപ്പിലാണ് ഊരിയ ഫ്യൂസ് പുനസ്ഥാപിച്ചത്. കളക്ടേറ്റിൽ ഒന്നരക്കോടി രൂപ മുതൽ മുടക്കി സ്ഥാപിച്ച സോളാർ പാനൽ ഉപയോഗശൂന്യമായി കിടക്കുമ്പോഴാണ് കുടിശ്ശികയിൽ കെ എസ് ഇ ബി ഫ്യൂസ് ഊരിയത്.

ജില്ല ഭരണസിരാകേന്ദ്രത്തെ 24 മണിക്കൂറാണ് ഇരുട്ടിൽ നിർത്തിയത്. പ്രധാനപ്പെട്ട 30 ഓഫീസുകളും നിശ്ചലമായി. സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയിൽ വലിയ ചർച്ചകൾ ഉയർന്നതോടെ തിരക്കിട്ട നടപടികളെടുത്ത് നാണക്കേടിൽ നിന്ന് തലയൂരുകയാണ് ജില്ല ഭരണകൂടം. ചീഫ് സെക്രട്ടറി വരെ ഇടപെട്ടു. കെ എസ് ഇ ബി സി എം ഡിയുമായും ചർച്ച നടത്തി. ഉടൻ ബില്ല് അടയ്ക്കുക ഇല്ലെങ്കിൽ കളക്ടർ ഉറപ്പ് നൽകുക എന്ന സമവായത്തിലാണ് ഒടുവിൽ തീരുമാനമായത്.

13 കണക്ഷനുകളാണ് വിഛേദിച്ചെങ്കിലും 30 ഓഫീസുകൾ ഇന്നലെ രാവിലെ മുതൽ ഇരുട്ടിലായി. ഓരോ ഓഫീസിനും പ്രത്യേകം കണക്ഷനുകൾ എടുക്കണമെന്ന നിർദ്ദേശം ജില്ല ഭരണകൂടം പാലിച്ചിരുന്നില്ല. ഇതാണ് ബില്ലടച്ചിട്ടും പല ഓഫീസുകളും ഇരുട്ടിലായതിന് കാരണമെന്നും കെഎസ്ഇബി വിശദീകരിച്ചു. ഒടുവിൽ പരിഹാരനടപടികൾ തുടങ്ങിയതായി ജില്ല ഭരണകൂടം അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം7 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം7 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം7 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം7 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം7 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം7 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം7 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം7 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം7 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version