Connect with us

കേരളം

കെഎസ് ഇബി സമരം ശക്തമാക്കാൻ ഇടത് സംഘടനകളുടെ തീരുമാനം.,മെയ് 16 മുതൽ ചട്ടപ്പടി സമരം

കെ.എസ്.ഇ.ബി ചെയർമാൻ ബി.അശേകും ഇടത്പക്ഷ സംഘടനയായ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസ്സോസിയേഷനും തമ്മിലുളള പോര് പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. സംസ്ഥാന തലത്തിൽ സമരം വ്യാപിപ്പിക്കാനാണ് കെ.എസ് ‍.ഇ ബി ഓഫീസേഴ്സ് അസ്സോസിയേഷന്റെ തീരുമാനം.വൈദ്യുതി ബോർഡ് ആസ്ഥാനത്തിന് മുന്നിൽ നടത്തിവന്ന പ്രതിഷേധ സമരം ഓഫീസേഴ്സ് അസ്സോസിയേഷൻ അവസാനിപ്പിച്ചു.എന്നാൽ മെയ് 2 മുതൽ 14 വരെ സംസ്ഥാന തലത്തിൽ രണ്ട് മേഖലാ ജാഥകൾ നടത്തും.

കാസർഗോഡ് നിന്നും എറണാകുളത്ത് നിന്നുമാണ് പ്രതിഷേധ ജാഥകൾ ആരംഭിക്കുക.രണ്ട് ജാഥകളും മെയ് 14 ന് വൈദ്യുതി ബോർഡ് ആസ്ഥാനത്തിന് മുന്നിൽ സമാപിക്കും.പതിനാറാം തീയതി മുതൽ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ അനിശ്ചിതകാല നിരാഹര സമരം ആരംഭിക്കും.ഇതോടൊപ്പം മുഴുവൻ ഓഫീസുകളിലും ചട്ടപ്പടി സമരവും ആരംഭിക്കാനാണ് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസ്സോസിയേഷൻരെ തീരുാമാനം.അതേ സമയം പ്രശ്നപരിഹാരത്തിനായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി യൂണിയൻ നേതാക്കളുമായി നാളെ ചർച്ച നടത്തും.പല കാരണങ്ങൾ കൊണ്ട് നീണ്ടുപോയ ചർച്ചയാണ് നാളെ നടക്കുന്നത്.

സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യമാകും മന്ത്രിതല ചർച്ചയിലും നേതാക്കൾ മുന്നോട്ട് വക്കുക.കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി.ഹരികുമാറിനെ ഒഴിവാക്കിയും അദ്ദേഹത്തെക്കാൾ ജൂനിയറായ ഉദ്യാഗസ്ഥരെ ഉൾപ്പെടുത്തിയും പുറത്തിറക്കിയ എക്സിക്യുട്ടീവ് എഞ്ചിനീയർമാരുടെ സ്ഥാനക്കയറ്റ ഉത്തരവ് തിരുത്തണമന്നും നേതാക്കൾ ആവശ്യപ്പെടും.ഈ ആവശ്യം പരിഗണിക്കപ്പെടാനാണ് സാധ്യത.എന്നാൽ മൂന്ന് നേതാക്കളെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിൽ മാറ്റം വരുത്താൽ സാധ്യതയില്ല.അങ്ങനെ വന്നാൽ ബോർഡ് പൂർണമായും സംഘടനക്ക് കീഴടങ്ങുന്നതിന് തുല്യമായിതീരും.എന്നാൽ നേതാക്കളുടെ സസ്പെൻഷൻ പിൻവലിക്കുന്നതിന് സിപിഎമ്മും മന്ത്രിക്ക് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

കെഎസ് ഇബി ഓഫീസേഴസ് അസേോസിയേഷൻ സംസ്ഥാന ഭാരവാഹി കൂടിയായ ജാസ്മിൻ ബാനുവിനെ സസ്പെന്റ് ചെയ്തതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.അനധികൃതമായി അവധി എടുത്തത്തിന്റെ പേരിലായിരുന്നു സസ്പെൻഷൻ. ഇതിൽ പ്രതിഷേധിച്ച് സമരം നടത്തിയതിന്റെ പേരിൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷിനെയും ജനറൽ സെക്രട്ടറി ഹരികുമാറിനെയും സസ്പെന്റ് ചെയ്തു. എന്നാൽ സസ്പെൻഷൻ പിൻവലിച്ചെങ്കിലും മൂന്ന് പേരെയും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ചെയർമാൻ പുറത്തിയറക്കുകയായിരുന്നു.
സ്ഥല മാറ്റ ഉത്തരവ് ഒരു തരത്തിലും അംഗീകരിക്കില്ലെന്നാണ് കെ.എസ്.ഇ.ബി ഏഫീസേഴ്സ് അസ്സോസിയേഷന്റെ നിലപാട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version