കേരളം
വൈദ്യുതിഭവൻ വളയൽ സമരം; അനുമതി നിഷേധിച്ച് കെഎസ്ഇബി ചെയർമാൻ
വൈദ്യുതി ഭവൻ വളയൽ സമരത്തിന് അനുമതി നിഷേധിച്ച് കെഎസ്ഇബി ചെയർമാൻ. നാളത്തെ സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് ചെയർമാൻ അറിയിച്ചു. സ്ഥലം മാറ്റം പിൻവലിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും സംഘടനാ നേതാക്കൾക്കെതിരായ അച്ചടക്ക നടപടി പിൻവലിക്കാൻ കഴിയില്ലെന്നും ചെയർമാൻ അറിയിച്ചു.
സസ്‌പെൻഷൻ പിൻവലിച്ചുവെങ്കിലും സ്ഥലം മാറ്റം പിൻവലിക്കാത്ത ബോർഡ് നടപടിക്കെതിരെയാണ് കെഎസ്ഇബിയിലെ സിപിഐഎ അനുകൂല സംഘടനയായ ഓഫിസേഴ്‌സ് അസോസിയേഷൻ സമരം നടത്തിവരുന്നത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ വിവിധ ജില്ലകളിൽ നിന്നുള്ള ഓഫിസേഴ്‌സ് അസോസിയേഷൻ അംഗങ്ങൾ വൈദ്യുതി ഭവൻ വളയാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമരത്തിന് അനുമതി നിഷേധിച്ച് കെഎസ്ഇബി ചെയർമാൻ ഉത്തരവിറക്കിയത്.
ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണ് ഇതെന്നും, ജീവനക്കാരുടെ ഇത്തരത്തിലുള്ള പണിമുടക്ക് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഹൈക്കോടതിയും പറഞ്ഞിരിക്കുന്നത് ചെയർമാൻ ചൂണ്ടിക്കാട്ടി.