കേരളം
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; നടന്നത് 21.5 കോടിയുടെ തിരിമറി
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ബ്രാഞ്ചിലെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് 21.5 കോടിയോളം രൂപയുടെ തിരിമറി നടന്നതായി റിപ്പോർട്ട്. ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടിന് പുറമെ സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടിലും തിരിമറി നടന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഓഡിറ്റ് റിപ്പോർട്ട് ബാങ്ക് ക്രൈം ബ്രാഞ്ചിന് കൈമാറി.
നഗരസഭയുടെ എട്ട് അക്കൗണ്ടുകളിൽ നിന്നും സ്വകാര്യ വ്യക്തികളുടെ ഒൻപത് അക്കൗണ്ടുകളിൽ നിന്നും പണം തട്ടിയിട്ടുണ്ട്. 17 അക്കൗണ്ടുകളിൽ നിന്നാണ് മൊത്തം 21.5 കോടിയുടെ തിരിമറി നടന്നിരിക്കുന്നത്. ചില അക്കൗണ്ടുകളിൽ പണം തിരികെ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പല അക്കൗണ്ടുകളില്‍ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകള്‍ നടത്തിയതിനാല്‍ രേഖകള്‍ ക്രൈംബ്രാഞ്ച് വിശദ പരിശോധനയ്ക്ക് വിധേയമാക്കും. പ്രതിയായ എംപി റിജിലിന്റെ ആക്‌സിസ് ബാങ്ക് അക്കൗണ്ടും ക്രൈം ബ്രാഞ്ച് പരിശോധിച്ചു. ഓണ്‍ലൈന്‍ റമ്മിക്ക് ഉള്‍പ്പെടെ ഈ അക്കൗണ്ടില്‍ നിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.