Connect with us

കേരളം

കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനം: അതിജീവിതയെ ഭീഷണിപ്പെടുത്തിയവരെ ജോലിയിൽ തിരിച്ചെടുത്ത നടപടി റദ്ദാക്കി

കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനക്കേസിലെ ഇരയെ ഭീഷണിപ്പെടുത്തിയവരെ ജോലിയിൽ തിരിച്ചെടുത്ത നടപടി റദ്ദാക്കി. അഞ്ച് പേരുടെ സസ്പെൻഷൻ പിൻവലിച്ച ഉത്തരവ് റദ്ദ് ചെയ്യാൻ ഡിഎംഇ പ്രിൻസിപ്പലിന് നിർദേശം നൽകുകയായിരുന്നു. ആരോഗ്യ മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതി പീഡനത്തിന് ഇരയായത്. സംഭവത്തിൽ പൊലീസിൽ നൽകിയ പരാതി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ അഞ്ച് പേർക്കെതിരെ യുവതി പരാതി നൽകുകയും ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പ്രിൻസിപ്പൽ ആയിരുന്ന ഇ. വി ഗോപി വിരമിച്ച ദിവസം ഈ അഞ്ചുപേരെയും തിരിച്ചെടുത്തു. എൻ കെ ആസിയ, ഷൈനി ജോസ്, വി ഷലൂജ, പി ഇ ഷൈമ, പ്രസീദ മനോളി എന്നിവരെയാണ് തിരിച്ചെടുത്തിരുന്നത്. ഇതിനെതിസ്രെ അതിജീവിതയും മനുഷ്യാവകാശ പ്രവർത്തകരും നടത്തിയ പോരാട്ടം വിജയം കണ്ടു. തുടർന്നാണ് അഞ്ച് പേരുടെയും സസ്പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കിയത്.

നടപടിയിൽ ആശ്വാസമുണ്ടെന്നും പ്രതികളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയാണ് വേണ്ടതെന്നും അതിജീവിത  പറഞ്ഞു. യുവതിയുടെ തുടർന്നുള്ള പോരാട്ടങ്ങൾക്കും പിന്തുണ നൽകുമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് പ്രതികരിച്ചു. മാർച്ച് പതിനെട്ടിനാണ് മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ അറ്റൻഡർ എം എം ശശീന്ദ്രൻ പീഡനത്തിന് ഇരയാക്കിയത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version