Connect with us

കേരളം

കോഴിക്കോട് ബസ് അപകടം: അപകടകാരണം കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധ, മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തി

Published

on

കോഴിക്കോട് അരീക്കാട് നിർത്തിയിട്ടിരുന്ന മിനിലോറിയിൽ കെഎസ്ആർടിസി ബസ്സിടിച്ച് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. ലോറിയിലുണ്ടായിരുന്ന മണ്ണാർക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്. സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ ബാബുവിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.

പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. ഇറച്ചിക്കോഴികളുമായി വന്ന മിനിലോറിയിൽ, അരീക്കാട് ലോഡ് ഇറക്കുന്നതിനിടെ, ഇടതുവശം ചേ‍ർന്നു വന്ന കെഎസ്ആർടിസി ബസ് ഇടിച്ചു കയറുകയായിരുന്നു. ലോഡ് ഇറക്കുകയായിരുന്ന ഷഫീക്കിന്റെ ദേഹത്തേക്ക് ഇടിയുടെ ആഘാതത്തിൽ ഇരുമ്പുകൂടുകൾ വീണു. ഷഫീഖ് തത്ക്ഷണം മരിച്ചു. ലോറിയിലുണ്ടായിരുന്ന മറ്റ് മൂന്ന് തൊഴിലാളികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാളുടെ നില അൽപം ഗുരുതരമാണ്.

കെഎസ്ആർടിസി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറുടെ ശ്രദ്ധക്കുറവാണ് അപകടകാരണമെന്ന് നല്ലളം പൊലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. വാഹനങ്ങൾക്ക് സാങ്കേതിക തകരാർ ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. കെഎസ്ആർടിസി ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. അന്വേഷണം പൂർത്തിയായ ശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തുമെന്ന് നല്ലളം പൊലീസ് അറിയിച്ചു. തിരുവനന്തപുരത്തു നിന്ന് മാനന്തവാടിയിലേക്ക് പോയ സൂപ്പർ ഡീലക്സ് ബസാണ് അപകടത്തിൽപെട്ടത്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version