Connect with us

ദേശീയം

മധ്യപ്രദേശിൽ രണ്ടര ലക്ഷം ഡോസ് കൊവിഡ് വാക്സിൻ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

Published

on

7

രാജ്യത്ത് വാക്സിന്‍ ക്ഷാമം നേരിടുമ്പോൾ മധ്യപ്രദേശിൽ രണ്ടര ലക്ഷം ഡോസ് കൊവിഡ് വാക്സിൻ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നര്‍സിഗപൂര്‍ ജില്ലയില്‍ കറേലി ബസ്​ സ്​റ്റാന്‍ഡിന്​ സമീപമാണ്​ ട്രക്ക്​ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്​. കോവാക്​സിന്റെ 2.4 ലക്ഷം യൂണിറ്റുകളാണ്​ ട്രക്കിലുണ്ടായിരുന്നത്​.

റോഡരികത്ത്​ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ട്രക്ക്​ കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്ന്​ പൊലീസ്​ സംഭവ സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ ട്രക്ക് ഡ്രൈവറെ സമീപത്തൊന്നും കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍ തോതില്‍ ​ വാക്​സിന്റെ ശേഖരം കണ്ടെത്തിയത്​.

ഏകദേശം എട്ട്​ കോടി രൂപ വില വരുന്ന വാക്​സിനാണ്​ ട്രക്കിലുണ്ടായിരുന്നത്​. ട്രക്കിന്റെ ശീതികരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താത്തതിനാല്‍ വാക്​സിന്​ കേടൊന്നും സംഭവിച്ചിട്ടില്ലെന്ന്​ പൊലീസ്​ അറിയിച്ചു. അതെ സമയം ഉപേക്ഷിക്കപ്പെട്ട ട്രക്കിന്റെ ഡ്രൈവറേയും ക്ലീനറേയും ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ​പൊലീസ്​ അറിയിച്ചു .

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version