Connect with us

കേരളം

കൊവിഡ് പ്രതിസന്ധി: നഗരങ്ങളില്‍ തൊഴിലില്ലായ്​മ വര്‍ധിക്കുന്നു

Published

on

untitled 6

കൊവിഡ്​ രണ്ടാം തരംഗവും ഇന്ത്യന്‍ സമ്പദ്​വ്യവസ്​ഥക്ക് കടുത്ത ഭീഷണിയാകുന്നു .​ നഗരങ്ങളിലെ തൊഴിലില്ലായ്​മ നിരക്ക്​ കുത്തനെ ഉയര്‍ന്നതായാണ്​ വിലയിരുത്തല്‍. കൊവിഡ്​ കണക്കുകള്‍ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന്​ ​മിക്കയിടങ്ങിലും ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തിയതും ബിസിനസ്​ സ്​ഥാപനങള്‍ അടച്ചിട്ടതും കൊവിഡ്​ ഭീതിയില്‍ പലായനം രൂക്ഷമായതുമാണ്​ തൊഴിലില്ലായ്​മക്ക്​ ആക്കം കൂട്ടിയത്​​.

നഗരങ്ങളിലെ തൊഴിലില്ലായ്​മ നിരക്ക്​ 10 ശതമാനമായതായി സെന്‍റര്‍ ഫോര്‍ മോണിറ്ററിങ്​ ഇന്ത്യന്‍ ഇക്കോണമി (സി.എം.ഐ.ഇ) അറിയിച്ചു. കോവിഡിന്റെ ആദ്യഘട്ടത്തില്‍ 2020 മാര്‍ച്ചില്‍ പ്രധാനമന്ത്രി രാജ്യവ്യാപക ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്ന സമയത്താണ്​ തൊഴിലില്ലായ്​മ നിരക്ക്​ ഇത്രയും താഴ്​ന്നിരുന്നത്​.

2021 ഏപ്രില്‍ 18 ന്​ നഗരങ്ങളിലെ തൊഴിലില്ലായ്​മ നിരക്ക് 10.72 ശതമാനമായി​. ഏപ്രില്‍ 11ന്​ ഇത്​ 9.81 ശതമാനവും ഏപ്രില്‍ നാലിന്​ ഇത്​ 7.21 ശതമാനവുമായിരുന്നു. രണ്ടാഴ്ചക്കിടെ തൊഴിലില്ലായ്​മ നിരക്കില്‍ 3.5 ശതമാനം വര്‍ധനയാണുണ്ടത്​. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്​ട്രയിലാണ്​ .

മറ്റു സംസ്​ഥാനങ്ങളിലും​ കൊവിഡ്​ വ്യാപനം രൂക്ഷമായതോടെ തൊഴിലില്ലായ്​മ നിരക്ക്​ ഇനിയും ഉയരുമെന്നാണ്​ വിലയിരുത്തല്‍. കൊവിഡ്​ പശ്ചാത്തലത്തില്‍ ഫാക്​ടറികള്‍, ചെറു മാര്‍ക്കറ്റുകള്‍, തൊഴിലിടങ്ങള്‍, റീ​ട്ടെയ്​ല്‍ സര്‍വിസുകള്‍, റസ്റ്റോറന്റുകൾ മാളുകള്‍, സലൂണുകള്‍ തുടങ്ങിയവ അടച്ചിട്ടിരിക്കുകയാണ്​. ഇത്​ തൊഴിലില്ലായ്​മ നിരക്ക്​ ഉയരുന്നതിന്​ കാരണമായി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version