Connect with us

കേരളം

യാത്രക്കാര്‍ക്കായി സൗജന്യ വൈഫൈയുമായി കൊച്ചി മെട്രോ

മെട്രോ ട്രെയിനുകളില്‍ സൗജന്യ വൈഫൈ സംവിധാനവുമായി കൊച്ചി മെട്രോ. സൗജന്യ വൈഫൈ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ഇനി മുതല്‍ ജോലി ചെയ്യുകയോ വിനോദപരിപാടികള്‍ ആസ്വദിക്കുകയോ ചെയ്യാനാകുമെന്ന് വൈഫൈ സര്‍വ്വീസ് ഉദ്ഘാടനം ചെയ്ത് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.

മെട്രോ യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് എല്ലാ ട്രെയിനുകളിലും സൗജന്യ വൈഫൈ സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. ആലുവ മുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെയുളള കൊച്ചി മെട്രോയിലെ യാത്രവേളകളില്‍ സൗജന്യ വൈഫൈ ഉപയോഗിക്കാം. നിലവില്‍ 4 ജി നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന വൈഫൈ 5 ജി എത്തുന്നതോടെ അപ്ഗ്രേഡ് ചെയ്യും. വൈഫൈ ഉപയോഗിക്കുന്നവരുടെ ഡേറ്റ സുരക്ഷിതമാക്കാനുള്ള നടപടികള്‍ കെഎംആര്‍എല്‍ സ്വീകരിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് തികച്ചും സൗജന്യമായി ഈ സേവനം ഉപയോഗിക്കാം.

സൗജന്യ വൈഫൈ എങ്ങനെ ഉപയോഗിക്കാനാകുമെന്ന വിവരങ്ങള്‍ എല്ലാ ട്രെയിനുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യ ക്യാമ്പയിന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎംആര്‍എല്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ്ഷോര്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

മൊബൈലില്‍ വൈഫൈ ബട്ടണ്‍ ഓണ്‍ ചെയ്തതിനു ശേഷം ‘KMRL Free Wi-Fi’ സെലക്റ്റ് ചെയ്ത് പേരും മൊബൈല്‍ നമ്പരും നല്‍കുക. അടുത്ത പടിയായി ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്ത് യാത്രക്കാര്‍ക്ക് കൊച്ചി മെട്രോ നല്‍കുന്ന സൗജന്യ വൈഫൈ സര്‍വ്വീസ് ഉപയോഗിക്കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version