Connect with us

കേരളം

കൊച്ചി മെട്രോ: ചരിഞ്ഞ തൂൺ ബലപ്പെടുത്തൽ ഇന്ന് മുതൽ, ഗതാഗതം നിയന്ത്രണം +

Published

on

Kochi Metro 600 1 1280x720 1

മെട്രോയുടെ പത്തടിപ്പാലത്തെ 347ാം നമ്പർ തൂണിന്റെ പൈലുകൾ ബലപ്പെടുത്താനുള്ള ജോലികൾ ഇന്ന് തുടങ്ങും. ഡിഎംആർസി, എൽ ആൻഡ് ടി, എയ്ജിസ്, കെഎംആർഎൽ എന്നിവയുടെ നേതൃത്വത്തിലാണ് ജോലികൾ നടക്കുക. കൂടുതൽ പൈലുകൾ അടിക്കേണ്ട സ്ഥലം നിശ്‌ചയിക്കുന്ന ജോലികളായിരിക്കും ആദ്യം പൂർത്തിയാക്കുക. കോൺക്രീറ്റിങ്‌ ഇതിനുശേഷം തുടങ്ങും.

346, 347, 348 തൂണുകൾക്ക്‌ ഇരുവശത്തും രണ്ടരമീറ്റർ വീതിയിൽ ബാരിക്കേഡ്‌ ചെയ്‌ത്‌ ഹൈവേയിൽ ഗതാഗതം നിയന്ത്രിക്കും. സമീപത്തുള്ള ബസ്‌സ്‌റ്റോപ്പുകൾ മാറ്റി ട്രാഫിക്‌ വാർഡൻമാരെ നിയന്ത്രണത്തിന്‌ നിയോഗിക്കും. ഹൈവേ ആയതിനാൽ വാഹനങ്ങൾ വഴിതിരിച്ചുവിടില്ല. മഴക്കാലത്തിന് മുൻപായി ജോലികൾ പൂർത്തിയാക്കും. നിലവിലുളള മെട്രോറെയിൽ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാകും നിർമാണ ജോലികൾ നടക്കുകയെന്നും കെഎംആർഎൽ അറിയിച്ചു.

നിർ‍മാണത്തിലേയും മേൽനോട്ടത്തിലേയും പിഴവാണ് കൊച്ചി പത്തടിപ്പാലത്ത് മെട്രോ റെയിൽ തൂണിന് ബലക്ഷയം ഉണ്ടാകാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു. ട്രാക്കിനുണ്ടായ വളവിൻറെ യഥാർഥ കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും പൈലിങ്ങിലുണ്ടായ പിഴവാണ് തകരാറിന് കാരണമെന്നാണ് കണക്കാക്കുന്നത്. നാല്‌ പൈലുകൾകൂടി കൂടുതലായി നിർമിച്ച്‌ തൂണിന്റെ അടിത്തട്ടുമായി ബന്ധിപ്പിച്ച്‌ ബലക്ഷയം പരിഹരിക്കാനാണ്‌ ലക്ഷ്യം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version