കേരളം
കെഎം ഷാജിയ്ക്ക് കൂടുതൽ കരുക്ക്; വീട്ടിൽ നിന്ന് വിദേശ കറൻസികളും കണ്ടെത്തി
കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ വിദേശ കറൻസികളും കണ്ടെത്തി. 39000 രൂപയും 50 പവൻ സ്വർണ്ണവും 72 തവണ വിദേശ യാത്രകൾ നടത്തിയ രേഖകളുമാണ് ഇപ്പോൾ വിജിലൻസ് കെഎം ഷാജിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്. കോഴിക്കോട് മാലൂർകുന്നിലെ വീട്ടിൽ നിന്നാണ് ഇത്രയും രേഖകൾ വിജിലൻസ് കണ്ടെടുത്തത്.
എന്നാൽ വിദേശ കറൻസികൾ കുട്ടികളുടെ ശേഖരത്തിലുള്ളതാണെന്നാണ് കെഎം ഷാജി വ്യക്തമാക്കിയത്. ഇവ മഅസറയിൽ രേഖപ്പെടുത്തിയ ശേഷം വിജിലൻസ് വീട്ടിൽ തന്നെ തിരിച്ചു വെച്ചതായാണ് വിവരം. ആവശ്യമെങ്കിൽ കോടതി മുമ്പാകെ ഹാജരാക്കുമെന്നും വിജിലൻസ് അറിയിച്ചു.
അതേസമയം എംഎൽഎ ആയതിന് ശേഷം 28 തവണയാണ് കെഎം ഷാജി വിദേശ യാത്ര നടത്തിയത്. ഇവയുടെ രേഖകളും വിജിലൻസ് കണ്ടെടുത്തിട്ടുണ്ട്. റെയ്ഡുമായി സംബന്ധിച്ച എല്ലാ വിവരങ്ങളും ഡി വൈ എസ് പി ജോൺസൺ ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും.