Connect with us

കേരളം

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കിയേക്കും

Published

on

Untitled design 2023 12 04T101734.269

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷ പൊലീസ് ഇന്നു കൊട്ടാരക്കര കോടതിയില്‍ നല്‍കിയേക്കും. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ ആര്‍ പത്മകുമാര്‍ (52), ഭാര്യ എം ആര്‍ അനിതാകുമാരി (45), മകള്‍ പി അനുപമ (20) എന്നിവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.

പ്രതികളെ പിടികൂടുന്ന സമയത്ത് അവര്‍ ഉപയോഗിച്ചിരുന്ന കാര്‍ അടൂര്‍ കെഎപി ക്യാംപില്‍ നിന്നു കൊട്ടാരക്കര റൂറല്‍ എസ്പി ഓഫിസില്‍ എത്തിച്ചു ശാസ്ത്രീയ പരിശോധനകള്‍ നടത്തി. വെളളിയാഴ്ച പിടിയിലായ പത്മകുമാറിനെ കൊട്ടാരക്കര സബ്ജയിലിലേക്കാണ് ആദ്യം അയച്ചത്. പിന്നീട് ഡിഐജിയുടെ ഉത്തരവ് അനുസരിച്ചു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. അഡ്മിഷന്‍ സെല്ലില്‍ പ്രവേശിപ്പിച്ച പത്മകുമാറിനെ ഇന്ന് ജയില്‍ മുറിയിലേക്ക് മാറ്റും.

തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ് അനിതകുമാരിയെയും മകളെയും താമസിപ്പിച്ചിരിക്കുന്നത്. 27നു വൈകിട്ടാണ് ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയോടെ കൊല്ലം നഗരത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മുങ്ങിയ പ്രതികളെ തമിഴ്‌നാട്ടില്‍ നിന്നാണ് കേരള പൊലീസ് പിടികൂടുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version