Connect with us

കേരളം

‘ചിലർക്ക് ഖേരളം, മറ്റു ചിലർക്ക് ക്യൂബളം, നമുക്ക് പ്രിയപ്പെട്ട കേരളം’; ആ റിപ്പോര്‍ട്ട് പങ്കുവച്ച് തോമസ് ഐസക്ക്

Published

on

Screenshot 2024 02 25 143229

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും ഇന്റര്‍നെറ്റും നോട്ടുബുക്കും ലഭ്യമാക്കുന്നതില്‍ രാജ്യത്ത് കേരളം ഒന്നാമതാണെന്ന റിപ്പോര്‍ട്ട് പങ്കുവച്ച് മുന്‍ മന്ത്രി തോമസ് ഐസക്ക്. കേരളത്തിലെ 89% വിദ്യാലയങ്ങള്‍ക്കും പ്രവര്‍ത്തനക്ഷമമായ ലാപ് ടോപ്പോ നോട്ട്ബുക്കോ ലഭ്യമാണ്. എന്നാല്‍ കൊട്ടിയാഘോഷിക്കപ്പെടുന്ന മോഡല്‍ സംസ്ഥാനങ്ങളൊക്കെ ഈ വിഷയത്തിലും കേരളത്തെക്കാള്‍ ഒരുപാട് പിന്നിലാണ്. മാതൃകയാക്കാന്‍ ചിലരൊക്കെ നിര്‍ദേശിക്കുന്ന യുപിയില്‍ ഇത് വെറും 8.5% മാത്രമാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

തോമസ് ഐസക്കിന്റെ കുറിപ്പ്: ”സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും ഇന്റര്‍നെറ്റും നോട്ടുബുക്കും ലഭ്യമാക്കുന്നതില്‍ രാജ്യത്ത് കേരളം ആണത്രേ ഒന്നാമത്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ കീഴിലുള്ള യൂണിഫൈഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്‍ 2021-2022 വര്‍ഷത്തെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ ആണ് ഈ കണക്കുകള്‍ പുറത്ത് വന്നിട്ടുള്ളത്.”

”കേരളത്തിലെ 89% വിദ്യാലയങ്ങള്‍ക്കും പ്രവര്‍ത്തനക്ഷമമായ ലാപ് ടോപ്പോ നോട്ട്ബുക്കോ ലഭ്യമാണ്.  കൊട്ടിയാഘോഷിക്കപ്പെടുന്ന ‘മോഡല്‍’ സംസ്ഥാനങ്ങളൊക്കെ ഈ വിഷയത്തിലും കേരളത്തെക്കാള്‍ ഒരുപാട് പിന്നിലാണ്. മാതൃകയാക്കാന്‍ ചിലരൊക്കെ നിര്‍ദേശിക്കുന്ന യു പിയില്‍ ഇത് വെറും 8.5% മാത്രമാണ്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ മാത്രമല്ല, നല്ല ക്ലാസ് റൂമുകളും വെള്ളവും വെളിച്ചവും കളിസ്ഥലങ്ങളും ലാബുകളും ലൈബ്രറികളും വേഗതയുള്ള ഇന്റര്‍നെറ്റും ഒക്കെയുള്ളത് കേരളത്തിലെ സ്‌കൂളുകളിലാണ്. ‘നല്ലതെല്ലാം ഉണ്ണികള്‍ക്ക്’ എന്നാണ് നമ്മുടെ സമൂഹം ചിന്തിക്കുന്നത്. നമ്മുടെ സര്‍ക്കാരിന്റെ പ്രധാന നിക്ഷേപം വിദ്യാലയങ്ങളില്‍ ആണ്, അവിടെയാണ് നമ്മുടെ ജനത ഭാവിയെ നിര്‍മ്മിക്കുന്നത്. ചിലര്‍ ‘ഖേരള’മെന്നും മറ്റു ചിലര്‍ ‘ക്യൂബള’മെന്നും പരിഹസിക്കുമ്പോള്‍ നമുക്ക് ഇത് പ്രിയപ്പെട്ട കേരളമാവുന്നത് ഇങ്ങനെയൊക്കെയാണ്.”

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version