Connect with us

കേരളം

അരിവില കുതിച്ചുയരുന്നു; വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍; ആന്ധ്രയില്‍ നിന്ന് നേരിട്ട് എത്തിക്കും

Published

on

സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ആന്ധ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. അരിവില പിടിച്ചുനിര്‍ത്തുക ലക്ഷ്യമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.

ഒരു മാസത്തിനിടെ അരിക്ക് കിലോഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് കൂടുതലായി ഉപയോഗിക്കുന്ന മട്ട, ജയ അരിക്ക് 10 മുതല്‍ 15 രൂപ വരെയാണു വില വര്‍ധിച്ചത്. ബ്രാന്‍ഡഡ് മട്ട അരിക്ക് 60-63 രൂപയാണു കിലോഗ്രാമിനു വില. ഒരു മാസം മുന്‍പു 40 രൂപയുണ്ടായിരുന്ന ജയ അരിക്ക് 55 രൂപയെത്തി. അടുത്ത ജനുവരി വരെ ഈ നില തുടരാന്‍ സാധ്യതയുണ്ടെന്നാണു വിപണിയില്‍നിന്നുള്ള സൂചന. നെല്ല് ഉല്‍പാദന സംസ്ഥാനങ്ങളായ ആന്ധ്രയിലും കര്‍ണാടകയിലും ഉല്‍പാദനം കുറഞ്ഞതും പായ്ക്കറ്റ് അരിക്ക് 5% ജിഎസ്ടി ഏര്‍പ്പെടുത്തിയതുമാണു വില പെട്ടെന്ന് ഉയരാന്‍ കാരണമെന്നു കച്ചവടക്കാര്‍ പറയുന്നു.

കര്‍ണാടകയില്‍ സീസണ്‍ ആയെങ്കിലും ആവശ്യത്തിനു നെല്ലു കിട്ടാനില്ലെന്നു മില്‍ ഉടമകള്‍ പറഞ്ഞു. ആന്ധ്രയില്‍ വിളവെടുപ്പു തുടങ്ങുമ്പോഴേ അരി വില കുറയാന്‍ സാധ്യതയുളളൂ. കേരളത്തില്‍ വന്‍കിട മില്ലുകളിലെ നെല്ലു സ്‌റ്റോക്കില്‍ കാര്യമായ കുറവുണ്ട്. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന നെല്ല് സര്‍ക്കാര്‍ തന്നെ സംഭരിച്ച് മില്ലുകളില്‍ കുത്തി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുകയായതിനാല്‍ പൊതുവിപണിയെ സ്വാധീനിക്കുന്നില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version