Connect with us

കേരളം

ഇന്ത്യയ്ക്ക് പകരം ഭാരത്; എൻ.സി.ഇ.ആർ.ടി നീക്കത്തിനെതിരെ കേന്ദ്രത്തിന് കത്തയക്കുമെന്ന് വി.ശിവൻകുട്ടി

എൻ.സി.ഇ.ആർ.ടി പുസ്കങ്ങളിൽ നിന്ന് ഇന്ത്യ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

കേരളം പാഠപുസ്തക പരിഷ്കരണം നടത്തിയത് കുട്ടികളോടടക്കം ചർച്ച ചെയ്താണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാർഥികൾ പഠിക്കേണ്ട പലതും ഒഴിവാക്കി സംഘപരിവാർ അജണ്ടയ്ക്കനുസരിച്ച് അവർ പരിഷ്കാരം നടത്തുന്നു. മുമ്പ് പാഠഭാഗങ്ങൾ വെട്ടി മാറ്റിയപ്പോളും കേരളം എതിർത്തിരുന്നു.

ദേശീയതലതിലെ പാഠ്യപദ്ധതി പരിഷ്കരണം കേരളം തള്ളിക്കളയുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കാവിവൽക്കരണത്തിന്റെ ഭാഗമായാണ് പാഠ്യപദ്ധതി പരിഷ്കരണം നടക്കുന്നത്.

യഥാർത്ഥ ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കമാണ് എൻ.സി.ഇ.ആർ.ടിയുടേതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കേരളത്തിൽ ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കുന്നത് എസ്.ഇ.ആർ.ടി.സി തയ്യാറാക്കുന്ന പുസ്തകമാണ്, അതുകൊണ്ടുതന്നെ പരിഷ്കരണം കേരളത്തിനെ കാര്യമായി ബാധിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version